കാസര്‍കോട്: ബെള്ളൂര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെപി ജസീന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘പുകയിലരഹിത വിദ്യാലയം’ക്യാമ്പയിന്റെ ഭാഗമായി ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. പരിധിയിലെ അഞ്ച് സ്‌കൂളുകള്‍, ഒരു കോളേജ് എന്നിവ 9 മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരുന്നു. പ്രഖ്യാപന ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് കെ സുരേഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
