അയ്യങ്കാവ് ഓണിയിലെ എം കുഞ്ഞപ്പ നായർഅന്തരിച്ചു

കാസർകോട്:രാജപുരം ,പൂടങ്കല്ല് ,അയ്യങ്കാവ് ഓണിയിലെ മരുതോടൻ കുഞ്ഞപ്പ നായർ (83) അന്തരിച്ചു. ഭാര്യ: പരേതയായ അടുക്കാടുക്കം ലക്ഷ്മി അമ്മ. മക്കൾ: എ. പുരുഷോത്തമൻ നായർ, എ. രാജഗോപാലൻ നായർ, എ. അരവിന്ദാക്ഷൻ നായർ (എൽജെ പി കാസർകോട് ജില്ലാ അധ്യക്ഷൻ) ഗീത. കെ.നായർ (പാക്കം). മരുമക്കൾ: കെ.എം. അമ്പിളി, കെ.എൻ.ലതിക, പി.പ്രദീപ് കുമാർ (ഷാർജ). സഹോദരങ്ങൾ: രുഗ്മിണി മാധവൻ നായർ (ഓണി), പരേതരായ മരുതോടൻ കൃഷ്ണൻ നായർ, എം. നാരായണി അമ്മ.

കുമ്പളയിൽ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

കുമ്പള : കുമ്പളയിൽ അഭിഭാഷകയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. കുമ്പള ബത്തേരിയിലെ അഡ്വ. സി. രഞ്ജിതകുമാരി (30) യെയാണ് കൊട്ടുടൽ സ്ക്വയറിലെ അഭിഭാഷക ഓഫീസിനുളളിൽ തുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വാതിൽ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. വൈകിട്ടു മുതൽ വീട്ടിൽ നിന്നു ഇവരെ വിളിച്ചെങ്കിലും ഫോൺ അറ്റൻ്റു ചെയ്യാത്തതിനെത്തുടർന്നു ഓഫീസിലെത്തിയെങ്കിലും ഓഫീസ് പൂട്ടിയ നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്നു വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതിൽ പൊളിച്ചു അകത്തു കടന്നപ്പോഴാണ് ഫാനിൽ തുങ്ങി മരിച്ചനിലയിൽ കാണപ്പെട്ടത്. മൃതദേഹം …

19 കാരിയെയും കൊണ്ട് മുങ്ങിയ സിദ്ധന്‍ വിരാജ്പ്പേട്ടയിൽ പിടിയില്‍; ഇരുവരെയും കാഞ്ഞങ്ങാട്ടെത്തിച്ചു ചോദ്യം ചെയ്യൽ തുടരുന്നു

കാസര്‍കോട്: മാതാവിന്റെ രോഗം മാറ്റാന്‍ എത്തി 19 കാരിയായ മകളെയും കൊണ്ട് സ്ഥലംവിട്ട സിദ്ധന്‍ പിടിയിൽ . കർണ്ണാടക, വിരാജ്പേട്ടയിൽ വച്ചാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. കാഞ്ഞങ്ങാട്ടെത്തിച്ച് ഇവരിൽ നിന്നു പൊലീസ് മൊഴിയെടുക്കുകയാണ്. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുല്‍ റഷീദും ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയുമാണ് പിടിയിലായത് .സെപ്തംബര്‍ 22ന് ആണ് യുവതിയെ കാണാതായത്. പതിവുപോലെ കോളേജിലേയ്ക്ക് പോയതായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി.പൊലീസ് നടത്തിയ …

‘ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ല, എത്രയും വേഗം സത്യം പുറത്തുവരും, ഗൂഢാലോചന പുറത്തുകൊണ്ടുവരണം’; വികാരധീനനായി ആദ്യപ്രതികരണവുമായി വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തിനുശേഷം ആദ്യ പ്രതികരണവുമായി ടിവികെ അധ്യക്ഷന്‍ വിജയ്. വീഡിയോ സന്ദേശത്തിലൂടെ വിജയ് കരൂര്‍ ദുരന്തത്തെ കുറിച്ച് പ്രതികരിച്ചത്. ഇത്രയേറെ വേദന ഒരിക്കലും അനുഭവിച്ചിട്ടില്ലെന്നും മനസില്‍ വേദന മാത്രമാണുള്ളതെന്നും വീഡിയോ സന്ദേശത്തില്‍ വിജയ് പറഞ്ഞു.‘എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണും. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. അത് പുറത്തുകൊണ്ടുവരണം’-വിജയ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷക്കാണ് പ്രധാന്യം. അതിനാല്‍ തന്നെ രാഷ്ട്രീയം മാറ്റിവെച്ച് സുരക്ഷ കണക്കിലെടുത്ത് പരിപാടി നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് അനുമതി തേടി പൊലീസിന് …

ബാങ്കുകളിലെ പീഡനവും അടിമത്തവും:യുക്കോ ബാങ്ക് ചെന്നൈ മേഖലാ മാനേജര്‍ക്കെതിരായ ജീവനക്കാരിയുടെ പരാതി വൈറല്‍

ചെന്നൈ: യുക്കോ ബാങ്കിന്റെ ചെന്നൈ മേഖലാ തലവന്‍ കീഴ് ജീവനക്കാരോടു മോശമായി പെരുമാറുന്നെന്ന് ഒരു ജീവനക്കാരി ബാങ്ക് മേധാവികളോടു പരാതിപ്പെട്ടതിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ബാങ്കിന്റെ മേഖലാ തലവന്‍ ജീവനക്കാരോടു മനുഷ്യത്വ രഹിതമായും വിഷലിപ്തമായും പെരുമാറുന്നു. അയാള്‍ക്കെതിരെ അടിയന്തര നടപടിയെടുക്കണം- ബാങ്ക് മേലധികാരികള്‍ക്കയച്ച ഇ മെയിലില്‍ ജീവനക്കാരി അഭ്യര്‍ത്ഥിച്ചു.ഒരിക്കല്‍ ഒരു ബ്രാഞ്ച് മാനേജരുടെ അമ്മയെ അസുഖത്തെത്തുടര്‍ന്നു ഐസിയുവില്‍ പ്രവേശിപ്പിക്കുകയും അവധിക്കപേക്ഷിച്ചപ്പോള്‍ തിരികെ ജോലിക്ക് എപ്പോഴെത്തുമെന്നു ചോദിച്ചു വിഷമിപ്പിക്കുകയും ചെയ്തു എന്നു പരാതിയില്‍ പറഞ്ഞു. മറ്റൊരു …

വ്യാഴാഴ്ച കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത നിയന്ത്രണം

കാസര്‍കോട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ വൈകിട്ട് മൂന്നുമണിവരെ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് പൊലീസ്.പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ നീലേശ്വരം, കാഞ്ഞങ്ങാട്, പാണത്തൂര്‍,മാവുങ്കാല്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍, ഔദ്യോഗിക വാഹനങ്ങള്‍ ഉള്‍പ്പെടെ ചെമ്മട്ടംവയല്‍ വഴി നെല്ലിക്കാട്ട് വഴി ദുര്‍ഗ ഹൈസ്‌കൂളിന്റെ കിഴക്ക് വശം റോഡിലൂടെ ഗ്രൗണ്ടില്‍ പ്രവേശിക്കണം.കാസര്‍കോട്, ബേക്കല്‍-കാഞ്ഞങ്ങാട് സംസ്ഥാനപാത വഴി വരുന്ന വാഹനങ്ങള്‍ കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനില്‍ നിന്നും കുന്നുമ്മല്‍ …

പാകിസ്താനിലെ സൈനിക ആസ്ഥാനത്ത് വന്‍ സ്‌ഫോടനം; 10 പേര്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിലെ ക്വെറ്റ സൈനിക ആസ്ഥാനത്ത് വന്‍ സ്‌ഫോടനം. സൈനികര്‍ അടക്കം പത്ത് പേര്‍ മരിച്ചതായി വിവരം. ചാവേര്‍ ആക്രമണമാണ് ഉണ്ടായതെന്ന് സൈന്യം വ്യക്തമാക്കി. ആക്രമണത്തിന് പിന്നില്‍ ബലൂച് വിമതരെന്നാണ് റിപ്പോര്‍ട്ട്. സ്‌ഫോടനത്തില്‍32 പേര്‍ക്ക് പരിക്കേറ്റതായും ബലൂചിസ്താന്‍ ആരോഗ്യ മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ക്വറ്റയിലെ സര്‍ഗുന്‍ റോഡിലുള്ള എഫ്സി ആസ്ഥാനത്തിന്റെ മുന്‍പിലാണ് സ്‌ഫോടനം നടന്നത്.അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും മറ്റ് അഞ്ച് പേര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. സ്‌ഫോടനത്തില്‍ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനാലകള്‍ തകര്‍ന്നു എന്ന് …

19 കാരിയെയും കൊണ്ട് മുങ്ങിയ സിദ്ധന്‍ എര്‍വാടിയില്‍; പൊലീസെത്തിയപ്പോള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കര്‍ണ്ണാടകയിലേയ്ക്ക് രക്ഷപ്പെട്ടു

കാസര്‍കോട്: മാതാവിന്റെ രോഗം മാറ്റാന്‍ എത്തി 19 കാരിയായ മകളെയും കൊണ്ട് സ്ഥലംവിട്ട സിദ്ധന്‍ എര്‍വാടിയില്‍ നിന്നു പൊലീസിനു പിടികൊടുക്കാതെ തന്ത്രപരമായി രക്ഷപ്പെട്ടു. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ അബ്ദുല്‍ റഷീദ് ആണ് യുവതിയെയും കൂട്ടി പൊലീസിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.സെപ്തംബര്‍ 22ന് ആണ് യുവതിയെ കാണാതായത്. പതിവുപോലെ കോളേജിലേയ്ക്ക് പോയതായിരുന്നു. വൈകുന്നരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ്ഗ് പൊലീസില്‍ പരാതി നല്‍കി.പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി അബ്ദുല്‍ റഷീദിനൊപ്പം പോയതാണെന്നു കണ്ടെത്തിയത്. യുവതിയെ …

ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തി കാട്ടി യുവാവിന്റെ ഭീഷണി,അതേ കത്തി ഉപയോഗിച്ച് ഗര്‍ഭിണിയായ 16-കാരി കാമുകനെ കഴുത്തറുത്ത് കൊന്നു

റായ്പൂര്‍: ഗര്‍ഭം അലസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ആണ്‍സുഹൃത്തിനെ പതിനാറുകാരി കഴുത്തറുത്ത് കൊന്നു. ചത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ഗഞ്ച് സ്റ്റേഷന്‍ പരിധിയിലെ ലോഡ്ജില്‍ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബിലാസ്പൂരിലെ കോനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയാണ് പ്രതിയായ പെണ്‍കുട്ടി. സെപ്റ്റംബര്‍ 28നാണ് ആണ്‍സുഹൃത്തായ മുഹമ്മദ് സദ്ദാമിനെ കാണാനായി റായ്പൂരിലെത്തിയത്. റായ്പൂരിലെ രമന്‍ മന്ദിര്‍ വാര്‍ഡിലെ സത്കാര്‍ ഗലിയില്‍ സ്ഥിതി ചെയ്യുന്ന ഏവണ്‍ ലോഡ്ജില്‍ ശനിയാഴ്ച മുതല്‍ ഇരുവരും താമസിച്ചിരുന്നു. മുറിയില്‍വെച്ച് സദ്ദാം പെണ്‍കുട്ടിയോട് ഗര്‍ഭം അലസിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുകയായിരുന്നു. …

മുംബൈയിലെ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

മുംബൈ: അഖില കാസര്‍കോട് മുസ്ലിം ജമാഅത്തും, മുംബൈ കാസര്‍കോട് കൂട്ടായ്മയും സംയുക്തമായി മുംബൈയിലെ മലയാളി പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് കേന്ദ്ര ഹജ് കമ്മിറ്റി സിഇഒ ഷാനവാസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് കൂട്ടായ്മയുടെ വൈസ് പ്രസിഡണ്ട് എം.എ ഖാലിദ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ജമാഅത്ത് ജന:സെക്രട്ടറി സുലൈമാന്‍ മെര്‍ച്ചന്റ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. നോര്‍ക്ക ഡവലപ്‌മെന്റ് ഓഫീസര്‍ റഫീഖ് നോര്‍ക്ക റൂട്ട്‌സ് എന്താണെന്നും, അതിന്റെ സേവനങ്ങളെക്കുറിച്ചും, പ്രവാസികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. പരിപാടിയില്‍ …

കാഞ്ഞങ്ങാട് ഒരുങ്ങി; സാമൂഹിക ഐക്യദാര്‍ഢ്യപക്ഷാചരണ സംസ്ഥാനതല ഉദ്ഘാടനം; മറ്റന്നാള്‍ മുഖ്യമന്ത്രി നിര്‍വഹിക്കും

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ-ആരോഗ്യ- തൊഴില്‍ മേഖലക്ക് മുന്‍ഗണന നല്‍കി ഈ വര്‍ഷത്തെ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 15 വരെ നടത്തും. പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി ഒആര്‍ കേളു അധ്യക്ഷത വഹിക്കും. ഡിസംബര്‍ 31 നകം 500 പേര്‍ക്ക് തൊഴില്‍ …

ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

കാസര്‍കോട്: ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കളനാട്, ചമ്പിരിക്ക സിറാജ് മന്‍സിലിലെ എം ഹംസ (41)യെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടില്‍ നിന്നു പുറത്തേയ്ക്കു പോയ ഭര്‍ത്താവ് തിരിച്ചെത്തിയില്ലെന്നു ഭാര്യ കെ റഷീദ് മേല്‍പ്പറമ്പ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ബെള്ളൂരിനെ മാതൃകയാക്കാം, പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

കാസര്‍കോട്: ബെള്ളൂര്‍ പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പുകയില രഹിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെപി ജസീന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറി. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ‘പുകയിലരഹിത വിദ്യാലയം’ക്യാമ്പയിന്റെ ഭാഗമായി ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നിരുന്നു. പരിധിയിലെ അഞ്ച് സ്‌കൂളുകള്‍, ഒരു കോളേജ് എന്നിവ 9 മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരുന്നു. പ്രഖ്യാപന ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് …

നവ ദുര്‍ഗ ബസ് പള്ളങ്കോട് സ്വദേശി ബഷീര്‍ ബദനയുടെ ചികിത്സാസഹായാര്‍ത്ഥം കാരുണ്യ യാത്ര നടത്തി

അടൂര്‍: അടൂര്‍ അത്തനാടി വഴി മഞ്ഞപാറ മുള്ളേരിയ കുമ്പള റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവദുര്‍ഗ്ഗ ട്രാവല്‍സ് തിങ്കളാഴ്ച പള്ളങ്കോട് സ്വദേശി ബഷീര്‍ ബദനയുടെ ചികിത്സാസഹായാര്‍ത്ഥം കാരുണ്യ യാത്ര നടത്തി.35 കാരനായ പള്ളങ്കോട്ടെ ബഷീര്‍ മാരകരോഗത്തിന് മാസങ്ങളായി ചികിത്സയിലാണ്. ഉദാരമതികളുടെ സഹായം കൊണ്ടാണ് ചികിത്സ നടന്നുവരുന്നത്. തുടര്‍ന്നും ചികിത്സാ സഹായം ആവശ്യമുള്ളതിനാലാണ് കാരുണ്യ യാത്ര നടത്തിയത്.

മെക്-7 ജനകീയ വ്യായാമ പരിശീലന പദ്ധതി: മൊഗ്രാലില്‍ ഹെല്‍ത്ത് ക്ലബ്ബിന് ഒരു വയസ്: വിപുലമായ വാര്‍ഷികത്തിന് തയ്യാറെടുപ്പ്

മൊഗ്രാല്‍: ആരോഗ്യകരമായ ജീവിതവും സന്തോഷവും ഉറപ്പ് നല്‍കുന്ന ജനകീയ വ്യായാമ പരിശീലന പദ്ധതിയായ മെക്-7ന് മൊഗ്രാലില്‍ ഒരു വയസ്സ്.ചുരുക്കം ആളുകളുമായി ആരംഭിച്ച മെക്-7 ചുരുങ്ങിയ കാലം കൊണ്ട് വലിയൊരു പ്രസ്ഥാനമായി മാറിക്കഴിഞ്ഞു. ഒന്നാം വാര്‍ഷികം ഒക്ടോബര്‍ 11-നു രാവിലെ 6:30ന് വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ആഘോഷിക്കാനാണ് തീരുമാനം. മെക് 7 സ്ഥാപകന്‍ ക്യാപ്റ്റന്‍ പി സലാഹുദ്ദീന്‍ (അംബാസഡര്‍), അറക്കല്‍ ബാവ (ചീഫ് കോര്‍ഡി.), മുസ്തഫ പെരുവള്ളൂര്‍(നോര്‍ത്ത് സോണ്‍ കോര്‍ഡി.), ഡോ. ഇസ്മായില്‍ മുജദ്ദിദി എന്നിവരെയും രാഷ്ട്രീയ -സാമൂഹ്യ- …

ഉദുമ, നാലാംവാതുക്കലില്‍ സി പി എം അനുഭാവി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സി പി എം അനുഭാവിയും പത്ര വിതരണക്കാരനുമായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ, നാലാംവാതുക്കലിലെ എന്‍ സി നിവാസിലെ കോരന്റെ മകന്‍ എന്‍ വി രജീഷ് (40)ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ രജീഷിനെ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം ജനറല്‍ ആശുപത്രിയില്‍. അവിവാഹിതനായ രജീഷ്, പൊയ്‌നാച്ചി, പറമ്പിലെ ഇന്റര്‍ലോക്ക് കമ്പനിയിലെ ജീവനക്കാരനാണ്. രാവിലെ പത്രവിതരണവും നടത്തിവരികയായിരുന്നു. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതയായ …

കല്യോട്ട് ഇരട്ടക്കൊലക്കേസ്: ഒന്നാം പ്രതി എ പീതാംബരനും ഏഴാം പ്രതി അശ്വിനും പരോളില്‍ ഇറങ്ങി; ഏച്ചിലടുക്കം, കൈക്കോട്ട് കുണ്ടില്‍ സി പി എം പ്രവര്‍ത്തകനു നേരെ കയ്യേറ്റം,യുവാവിനെതിരെ കേസ്

കാസര്‍കോട്: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന രണ്ടു പ്രതികള്‍ക്കു കൂടി ഒരു മാസത്തേയ്ക്ക് പരോള്‍ അനുവദിച്ചു. ഒന്നാം പ്രതി എ പീതാംബരന്‍, ഏഴാം പ്രതി എ. അശ്വിന്‍ എന്ന അപ്പു എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോള്‍.പീതാംബരന്‍ രാവണീശ്വരത്തും അശ്വിന്‍ ബേഡകത്തും ഉള്ള ബന്ധു വീടുകളിലാണ് കഴിയുന്നത്. കേസിലെ രണ്ടാം പ്രതിയായ സജി സി. …

ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം; പിതാവിന് കൂട്ട് മകന്‍, കൈവിലങ്ങുമായി ചാടിപ്പോയ പിതാവിനും മകനും ഒടുവില്‍ പിടിവീണു

കല്‍പറ്റ: കടയ്ക്കലില്‍ നിന്ന് കൈവിലങ്ങുമായി ചാടിപ്പോയ പിതാവും മകനും വയനാട്ടിലെ മേപ്പാടിയില്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി അയ്യൂബ് ഖാന്‍, മകന്‍ സെയ്തലവി എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസം മുന്‍പാണ് ഇവര്‍ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു പ്രതികളെ പിടികൂടിയത്. പ്രതികള്‍ക്ക് എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. തെളിവെടുപ്പിനിടെയായിരുന്നു കൈവിലങ്ങുമായി പ്രതികള്‍ ചാടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളാണ് ഇരുവരും. കൊല്ലം കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ പ്രതികള്‍ മൂത്രമൊഴിക്കാനുണ്ടെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. …