കാസര്‍കോട്: സഹോദരിയെ ശല്യം ചെയ്തതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയ വിരോധത്തില്‍ യുവതിയെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തിയതായി പരാതി. ഹൊസബട്ടു, ചാണക്യനഗറിലെ 35കാരിയുടെ പരാതിയില്‍ കുഞ്ചത്തൂര്‍പദവിലെ അമിത്തിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് സംഭവം. മഞ്ചേശ്വരം സഹകരണ ബാങ്കിനു മുന്‍വശത്തെ റോഡില്‍ കൂടി നടന്നു പോവുകയായിരുന്നു യുവതി. ഈ സമയത്ത് സ്‌കൂട്ടറിലെത്തിയ അമിത് യുവതിയെ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു.
