കാസര്‍കോട്: നിര്‍ദ്ദിഷ്ട എടച്ചാക്കൈ-നടക്കാവ് റെയില്‍വേ മേല്‍പ്പാലം സ്ഥലമേറ്റെടുപ്പിന് മുന്നോടിയായുള്ള
റവന്യൂ, എല്‍.എ, കിഫ്ബി, ആര്‍.ബി.ഡി.സി.കെ ഉദ്യോഗസ്ഥ സംയുക്ത സംഘം സ്ഥലപരിശോധന നടത്തി. നിര്‍മ്മാണ ചുമതലയുള്ള റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ കേരള യുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ വൃന്ദാദാസ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പത്മനാഭന്‍, മാനേജര്‍ കെ. അനീഷ്, ലാന്‍ഡ് അക്യുസിഷന്‍ കിഫ്ബി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.കെ. സുനിഷ, ജൂനിയര്‍ സൂപ്രണ്ട് കെ.വി.സജീവ്, റവന്യൂ ഇന്‍സ്പെക്ടര്‍ മാരായ ബിജുകുമാര്‍, എ.ഷീജ,സര്‍വ്വേയര്‍ നസീര്‍, ഉദ്യോഗസ്ഥരായ
മുരളീകൃഷ്ണന്‍, വിജിന, ശരത്ചന്ദ്രന്‍ എന്നിവരടങ്ങിയ സംയുക്തസംഘമാണ് നടക്കാവ് മുതല്‍ ഉദിനൂര്‍ സെന്‍ട്രല്‍വരെയുള്ള സ്ഥലം പരിശോധന നടത്തിയത്. റെയില്‍വേ മേല്‍പ്പാലം ജനറല്‍ കണ്‍വീനര്‍
സി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ട്രഷറര്‍ കെ.വി.ജതീന്ദ്രന്‍, കണ്‍വീനമാരായ കെ വി ഗോപാലന്‍,
വി.ശിവദാസ്, ഇ.വി.ഭാസ്‌കരന്‍, ഇ.രാഘവന്‍, എ പദ്മനാഭന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഉണ്ടായിരുന്നു.







