കാസര്‍കോട്: ബേഡകം സ്വദേശിയായ യുവാവ് ഗള്‍ഫില്‍ ഹൃദയാഘാതം മൂലം മരിച്ചു. വലിയപാറയിലെ അമല്‍(23) ആണ് മരിച്ചത്. മൂന്നുമാസം മുമ്പാണ് അജ്മാനിലെ ഒരു കമ്പനിയിലെ ജോലിക്കായി നാട്ടില്‍ നിന്നും പോയത്. വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാട്ടിലെത്തിക്കും. ഗാന്ധിനഗറിലെ ഗോവിന്ദന്റെയും ആശാവര്‍ക്കര്‍ രജിതയുടെയും മകനാണ്. സഹോദരി ആര്യ.
