കാസര്‍കോട്: ബന്തടുക്ക, ബേത്തലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്ക ഗ്രാമീണ ബാങ്കിനു സമീപത്ത് കഞ്ഞിക്കട നടത്തുന്ന ബേത്തലം, ഉന്തത്തടുക്കയിലെ സവിതയുടെ മകള്‍ ദേവിക (16)യാണ് മരിച്ചത്. കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി. ദേവിക എന്തിനാണ് ജീവനൊടുക്കിയതെന്നു വ്യക്തമല്ല. ബാലസംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ്. സംഭവം സഹപാഠികളെയും നാടിനെയും കണ്ണീരിലാഴ്ത്തി.
