ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡ് അടിപ്പാത; കര്‍മ്മ സമിതി പ്രക്ഷോഭം 22 ന്

ചെറുവത്തൂര്‍: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിലെ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഗതാഗത സൗകര്യത്തോടെയുള്ള അടിപ്പാത പണിയണമെന്നാവശ്യപ്പെട്ട് കര്‍മ്മ സമിതി നേതൃത്വത്തില്‍ ഈമാസം 22 ന് ജനകീയ പ്രക്ഷോഭം നടത്തും. അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം മുന്‍നിര്‍ത്തി കര്‍മ്മ സമിതി ചെയര്‍മാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിവി പ്രമീളയുടെ നേതൃത്വത്തില്‍ എംപിക്കും എം എല്‍ എക്കും ജില്ലാകളക്ടര്‍ക്കും ഉള്‍പ്പെടെ നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ സ്ഥല സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റി ഈ …

മാതാവിന്റെ കണ്‍മുന്നില്‍ വച്ച് മൂന്നുവയസുകാരന്‍ കിണറില്‍ വീണ് മരിച്ചു

കൊല്ലം: വിലങ്ങറ പിണറ്റിന്‍മൂടില്‍ മൂന്നു വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. പിണറ്റിന്‍മൂട് തെറ്റിക്കുന്നില്‍ വീട്ടില്‍ ധന്യയുടെയും ബൈജുവിന്റെയും ഇളയമകന്‍ ദിലന്‍ ബൈജുവാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. വാടകവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഈ വീടിനു സമീപത്തുള്ള കുടുംബ വീട്ടിലെ വീട്ടുമുറ്റത്തു കളിക്കുന്നതിനിടെയാണ് അപകടം. മൂത്തമകന്‍ ദിയാനെ സ്‌കൂളിലാക്കിയ ശേഷം ധന്യയുടെ മാതാവ് താമസിക്കുന്ന വീട്ടിലേക്ക് വന്നിരുന്നു. മാതാവുമായി ധന്യ സംസാരിച്ചു നില്‍ക്കുന്നതിനിടെ മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടി നടന്നു നീങ്ങി. സംഭവം ശ്രദ്ധയില്‍പെട്ട മാതാവ് …

പെണ്‍കുഞ്ഞിനെ കുഴിച്ചിട്ട നിലയില്‍; രക്ഷകനായി ആട്ടിടയന്‍

റായ്ബറേലി: ഉത്തര്‍ പ്രദേശില്‍ പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ബറേലി, ഷാജഹാന്‍പൂരിലെ ബഹ്ദുല്‍നദി തീരത്ത് മണ്ണിനടിയില്‍ നിന്നു കുഞ്ഞിന്റെ കരച്ചില്‍ കേട്ട ആട്ടിടയന്‍ കുഞ്ഞിന്റെ രക്ഷകനായി.നദിക്കരയില്‍ വളര്‍ത്തുമൃഗങ്ങളെ മേയ്ക്കാന്‍ എത്തിയതായിരുന്നു ഇയാള്‍. കരച്ചില്‍ കേട്ട ഭാഗത്തേക്ക് ശ്രദ്ധിച്ചപ്പോള്‍ മണ്‍കൂനയില്‍ നിന്നു കൈ പുറത്തേക്ക് നീണ്ടു നില്‍ക്കുന്ന നിലയില്‍ കണ്ടെത്തി. പിന്നെ മറ്റൊന്നും ആലോചിച്ചില്ല. മണ്ണു നീക്കി കുഞ്ഞിനെ പുറത്തെടുത്തു. ഹൃദയഭേദകമായ കാഴ്ചയായിരുന്നു കണ്ടതെന്നു ആട്ടിടയന്‍ പറഞ്ഞു. ഉറുമ്പുകള്‍ പൊതിഞ്ഞ് രക്തം വാര്‍ന്ന നിലയിലായിരുന്നു കുഞ്ഞിനെ പുറത്തെടുത്തത്.സംഭവമറിഞ്ഞ് …

പിലിക്കോട് വറക്കോട്ടുവയലിലെ എന്‍ ബാലാമണി അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് വറക്കോട്ടു വയലിലെ എന്‍ ബാലാമണി (60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഭര്‍ത്താവ്: എംവി ചന്ദ്രന്‍(സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി അംഗം). മക്കള്‍: മക്കള്‍: രമില്‍ ചന്ദ്രന്‍ (ഗള്‍ഫ്), രമ്യ പ്രദീപ്. മരുമക്കള്‍: പ്രദീപന്‍ താവം, നിധിന കരിവേടകം. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, തമ്പായി, രാമകൃഷ്ണന്‍, ശാരദ, സുധാകരന്‍, പരേതരായ രാഘവന്‍, രാമചന്ദ്രന്‍. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് കോലാര്‍കണ്ടം സമുദായ ശ്മശാനത്തില്‍.

ബദിയഡുക്കയിലെ പോക്‌സോ കേസ്; പിടികിട്ടാപ്പുള്ളി അജ്മീരില്‍ പിടിയില്‍

കാസര്‍കോട്: പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. നാരമ്പാടി സ്വദേശിയായ അബ്ദുല്‍ റസാഖി(35)നെയാണ് ബദിയഡുക്ക എ.എസ്.ഐ മുഹമ്മദ്, സിപിഒമാരായ ഗോകുല്‍, ശ്രീനേഷ് എന്നിവരടങ്ങിയ പൊലീസ് സംഘം അജ്മീരില്‍ വച്ച് പിടികൂടിയത്.2023ല്‍ ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതിയാണ്. പ്രസ്തുത കേസില്‍ അറസ്റ്റിലായി അബ്ദുല്‍ റസാഖ് പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടര്‍ച്ചയായി വാറന്റയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു പൊലീസ് അന്വേണം തുടരുന്നതിനിടയിലാണ് പ്രതി വേഷം മാറി അജീമീരില്‍ ഒളിവില്‍ …

പൊലീസ് ക്രൂരത; പൊലീസ് സേനയുടെ സമഗ്രമാറ്റം; ബി ജെ പി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി

കാസര്‍കോട്: പൊലീസ് ക്രൂരതയിലും പൊലീസ് സേനയുടെ സമഗ്രമായ മാറ്റം വേണമെന്നും ആവശ്യപ്പെട്ടും ബി ജെ പി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ജില്ലാ പ്രസിഡണ്ട് എം എല്‍ അശ്വിനിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി ആര്‍ സുനില്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ മനുലാല്‍ മേലത്ത്, പി രമേശ്, കെ ഭാസ്‌ക്കരന്‍, എ കെ കയ്യാര്‍, കെ …

കരിന്തളം, വടക്കന്‍ പുലിയന്നൂരില്‍ വീട്ടമ്മ ജീവനൊടുക്കിയത് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; നാടിനെ ഞെട്ടിച്ച സംഭവത്തിനു പിന്നിലെ കാരണം അവ്യക്തം, നീലേശ്വരം പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കരിന്തളം വടക്കേ പുലിയന്നൂരില്‍ വീട്ടമ്മ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. വിജയന്റെ ഭാര്യ സവിത (48)യാണ് തിങ്കളാഴ്ച രാവിലെ ജീവനൊടുക്കിയത്. ഭര്‍ത്താവ് ജോലിക്കും മകന്‍ കോളേജിലേയ്ക്കും പോയസമയത്തായിരുന്നു ആത്മഹത്യ. മകളുടെ കല്യാണം നേരത്തെ കഴിഞ്ഞിരുന്നു.ചീമേനിയിലെ ഒരു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സവിത.തിങ്കളാഴ്ച രാവിലെ പത്തരമണിയോടെ വീട്ടില്‍ നിന്നു തീയും പുകയും ഉയരുന്നതു കണ്ട് അയല്‍ക്കാരെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഓടിക്കൂടിയവര്‍ ചേര്‍ന്ന് വെള്ളമൊഴിച്ച് തീകെടുത്തി. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.രാവിലെ …

സുഭിക്ഷം, സുരക്ഷിതം ചെറുവത്തൂര്‍ ഏരിയ കമ്മിറ്റിയുടെ പച്ചക്കറി കൃഷി വിളവെടുത്തു

ചെറുവത്തൂര്‍: സി.പി.എം ചെറുവത്തൂര്‍ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിടുംബയില്‍ നടത്തിയ സംയോജിത പച്ചക്കറി കൃഷി വിളവെടുത്തു. സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം രാജഗോപാലന്‍ എം എല്‍ എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി ജനാര്‍ദ്ദനന്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ രജീഷ് വെള്ളാട്ട്, മാധവന്‍ മണിയറ, എന്‍ ആര്‍ ഇ ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ഏരിയ സെക്രട്ടറി പി എ …

‘വിഷാദ രോഗിയായപ്പോള്‍ ഏഴുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു’; ആരോ ദുര്‍മന്ത്രവാദം നടത്തിയെന്ന് ഒരു ജ്യോത്സ്യന്‍ പറഞ്ഞപ്പോള്‍ ആദ്യം ഞാനത് ചിരിച്ചുതള്ളി, ജീവിതത്തില്‍ മാറ്റം വരുത്തിയത് ജീസസാണെന്ന് നടി മോഹിനി

കോതണ്ട രാമയ്യ സംവിധാനം ചെയ്ത ‘ഈരമണ റോജാവേ’ എന്ന 1991 ല്‍ പുറത്തിറങ്ങിയ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് മോഹിനി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി 60 ലധികം ദക്ഷിണേന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള നടിയായിരുന്നു മോഹിനി. പൂച്ചക്കണ്ണുകളുള്ള മോഹിനിയെ ആരാധിക്കുന്നവരും ഒരുപാടുണ്ടായിരുന്നു. തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച അവര്‍ 2011-ലാണ് അവസാനം അഭിനയിച്ചത്. നാടോടി, ഗസല്‍, പരിണയം, ഈ പുഴയും കടന്ന്, കുടുംബക്കോടതി, സൈന്യം, …

കുറ്റിക്കോലില്‍ ഗൃഹനാഥന്‍ മാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഗൃഹനാഥനെ വീടിനു സമീപത്തെ മാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കോലിലെ വേണു ആചാരിയുടെ മകന്‍ കൃഷ്ണ കുമാര്‍ (62) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ആറരമണിയോടെയാണ് ഇയാളെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെ ഇറക്കി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.

കുമ്പളയില്‍ മാലിന്യ നിക്ഷേപ കേന്ദ്രത്തിനു തുരുമ്പ് കയറുന്നു: നിക്ഷേപ കേന്ദ്രത്തില്‍ കാടുകയറി

കുമ്പള: തീരദേശ മേഖലകളില്‍ മാലിന്യം നിക്ഷേപിക്കാന്‍ സ്ഥാപിച്ച മിനി എം സി എഫ്(മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി)നു തുരുമ്പെടുത്തു. കേന്ദ്രത്തില്‍ കാടു കയറിക്കൊണ്ടിരിക്കുന്നു.കുമ്പള പഞ്ചായത്ത് 2021-22 ല്‍ ശുചിത്വമിഷന്റെ ഭാഗമായി തീരദേശ മേഖലകളില്‍ താമസിക്കുന്നവരുടെ വീടുകളില്‍ നിന്ന് ഹരിത കര്‍മ്മ സേന മുഖേന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാന്‍ സ്ഥാപിച്ച മിനി എം സി എഫ് ഇരുമ്പ് കൂടുകളാണ് തുരുമ്പെടുത്തു നശിക്കുന്നത്.പെറുവാട് കടപ്പുറത്ത് പി എസ് സി ഗ്രൗണ്ടിനും വാട്ടര്‍ ടാങ്കിനും സമീപത്തു സ്ഥാപിച്ച മിനി എം സി …

കിനാനൂര്‍ കരിന്തളത്ത് വീട്ടമ്മ തീകൊളുത്തി മരിച്ചു

കാസര്‍കോട്: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിനാനൂര്‍, വടക്കേപുലിയന്നൂരില്‍ വീട്ടമ്മ തീകൊളുത്തി മരിച്ചു. ടി വി വിജയന്റെ ഭാര്യ സവിത(48)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.വീട്ടില്‍ നിന്നു തീ ആളിക്കത്തുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. വെള്ളം ഒഴിച്ച് തീകെടുത്തിയെങ്കിലും അപ്പോഴേയ്ക്കും സവിത മരണപ്പെട്ടിരുന്നു. സംഭവസമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.മക്കള്‍: സഞ്ജയ്, കൃഷ്ണ. വിവരമറിഞ്ഞ് നീലേശ്വരം പൊലീസും പൊതുപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.

വഖഫ് ഭേദഗതി നിയമത്തിന് തിരിച്ചടി; സുപ്രീംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രീംകോടതി ഭാഗിക സ്റ്റേ അനുവദിച്ചു. ഹരജിയില്‍ ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചത്. ഇതോടെ നിയമത്തിന് പൂര്‍ണമായ സ്റ്റേ ലഭിക്കില്ല. മെയ് 22ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിയ കേസില്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വഖ്ഫ് നിയമഭേദഗതി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സുപ്രീംകോടതിയുടെ നടപടി. നേരത്തെ, ജസ്റ്റിസ് സഞ്ജീവ് …

മാനദണ്ഡങ്ങള്‍ ലംഘിച്ച് വാര്‍ഡ് വിഭജനം: പള്ളിക്കര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു ഡി എഫ് ഉപരോധം തുടങ്ങി

കാസര്‍കോട്: മാനദണ്ഡങ്ങള്‍ ലംഘിച്ച് വാര്‍ഡ് വിഭജനം നടത്തിയെന്ന് ആരോപിച്ച് പള്ളിക്കര പഞ്ചായത്ത് ഓഫീസിനു മുന്നില്‍ യു ഡി എഫ് ഉപരോധം ആരംഭിച്ചു. അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ആറാം വാര്‍ഡായ അരവത്തെ 383 വോട്ടുകള്‍ നാലാം വാര്‍ഡിലേയ്ക്കും 19-ാം വാര്‍ഡായ കീക്കാനിലെ 94 വോട്ടുകള്‍ സമീപ വാര്‍ഡായ കൂട്ടക്കനിയിലേയ്ക്കും ചേര്‍ത്തതാണ് പ്രതിഷേധത്തിനു ഇടയാക്കിയത്.ഉപരോധം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിദ്ദീഖ് പള്ളിപ്പുഴ, കെ പി …

ബല്ല, അത്തിക്കോത്ത് സി പി എം പതാകകള്‍ നശിപ്പിച്ചു; ബി ജെ പി, ബാലഗോകുലം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്, ബല്ല, അത്തിക്കോത്ത് സി പി എമ്മിന്റെയും ഡിവൈ എഫ് ഐയുടെയും കൊടികള്‍ നശിപ്പിച്ചതായി പരാതി. സി പി എം പ്രവര്‍ത്തകന്‍ ബി കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ നാലുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. അത്തിക്കോത്തെ ബി ജെ പി- ബാലഗോകുലം പ്രവര്‍ത്തകരായ സുനി, ശ്രീജിത്ത്, മനോജ്, കണ്ടാല്‍ അറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് സംഭവം. അത്തിക്കോത്ത് അയ്യപ്പ ഭജനമന്ദിരത്തിനു റോഡരുകില്‍ സ്ഥാപിച്ചിരുന്ന പതാകകളാണ് നശിപ്പിക്കപ്പെട്ടത്.

പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് മരിച്ചു

പയ്യന്നൂര്‍: പയ്യന്നൂരില്‍ സ്‌കൂട്ടറില്‍ പിക്കപ്പ് വാനിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. തൃക്കരിപ്പൂര്‍ സൗത്ത് കക്കുന്നം സ്വദേശി കെ കുഞ്ഞിക്കണ്ണന്റെ മകന്‍ സുകേഷ്(38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11.45ഓടെ പയ്യന്നൂര്‍ മിനാബസാറില്‍ വച്ചാണ് അപകടം. സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ തൃക്കരിപ്പൂരിലെ വീട്ടിലേക്ക് വരികയായിരുന്നു സുകേഷ്. പിക്കപ്പ് സ്‌കൂട്ടറില്‍ ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ സുകേഷിനെ ഉടന്‍ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മാതാവ്: …

കാറും പിക്കപ്പും കൂട്ടിയിടിച്ച് യുവതി മരിച്ചു; ഭര്‍ത്താവിനും രണ്ടുമക്കള്‍ക്കും പരിക്ക്, അപകടം പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങവെ

കണ്ണൂര്‍: എടക്കാട്, കുറുവപ്പള്ളിക്ക് സമീപത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. വയനാട്, അമ്പലക്കുന്നിലെ ചന്ദ്രന്‍ -വിലാസിനി ദമ്പതികളുടെ മകള്‍ കെ സി ശ്രീനിത (32)യാണ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ശ്രീനിതയുടെ ഭര്‍ത്താവ് എ കെ ജിജിലേഷ് (33), മക്കളായ ആരാധ്യ (11), ആത്മിക (4) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.ഞായറാഴ്ച വൈകുന്നേരം മൂന്നരമണിയോടെയാണ് അപകടം ഉണ്ടായത്. ജിജിലേഷും കുടുംബവും പറശ്ശിനിക്കടവ് ക്ഷേത്ര ദര്‍ശനം നടത്തി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എടക്കാട്, …

സ്നാപ് ചാറ്റ് വഴി 14 കാരിയുമായി സൗഹൃദം; നഗ്‌നചിത്രങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ക്ക് അയച്ച് കൊടുത്ത് പണം വാങ്ങി, ടാറ്റു ആര്‍ട്ടിസ്റ്റ് ബിപിന്‍ പിടിയില്‍

പാലക്കാട്: പതിനാലുകാരിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് അറസ്റ്റില്‍. കൊല്ലം സ്വദേശിയായ ബിപിന്‍ ആണ് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്.സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ നിരവധി പേര്‍ക്ക് അയച്ച് പണം കൈപ്പറ്റിയെന്നാണ് പൊലീസ് കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്നാപ് ചാറ്റില്‍ വ്യാജ പേര് വച്ചാണ് പരിചയപ്പെടുന്നത്. പരിചയപ്പെട്ടതെല്ലാം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്. തമാശ പറഞ്ഞ് ആദ്യം നന്നായി സംസാരിക്കും. മൂന്നാലു ദിവസം കൊണ്ട് അടുത്ത ആളാക്കും. പിന്നെ …