കിടപ്പറദൃശ്യം പകര്‍ത്തി ഭീഷണി: പ്രതി ലത്തീഫ് ശല്യക്കാരനെന്നു നാട്ടുകാര്‍; കാലികളെ തട്ടിയെടുത്തു കശാപ്പു ചെയ്യുന്ന സംഘത്തിന്റെ തലവന്‍
കണ്ണൂര്‍: കുടിയാന്‍മലയില്‍ യുവതിയുടെ കിടപ്പറദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി ലത്തീഫ് സ്ഥിരം ശല്യക്കാരനാണെന്ന് നാട്ടുകാര്‍. അലഞ്ഞുതിരിയുന്ന കന്നുകാലികളെ കടത്തികൊണ്ടുപോയി കശാപ്പു ചെയ്യുന്നതും പതിവാണ്. ഇത്തരത്തിലുള്ള സംഘത്തിന്റെ തലവനാണ്. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവന്‍ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി 21), നടുവില്‍ ടെക്‌നിക്കല്‍ സ്‌കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് യുവതിയുടെ പരാതിയില്‍ അറസ്റ്റുചെയ്തത്. ഭര്‍തൃമതിയായ യുവതിയുടെ ആലക്കോട് സ്വദേശിയായ സുഹൃത്തുമായുള്ള കിടപ്പറദൃശ്യം സംഘം മൊബൈല്‍ ഉപയോഗിച്ച് പകര്‍ത്തിയാണ് ബ്ലാക്‌മെയില്‍ ചെയ്തത്. വിഡിയോ യുവതിയെ …