കുമ്പള ദേശീയപാത ടോള്‍ബൂത്തിന്റെ മറവില്‍ വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും നീക്കമെന്നു പരാതി

കുമ്പള: ദേശീയപാതയിലെ കുമ്പളയില്‍ സ്ഥാപിക്കുന്ന ടോള്‍ ബൂത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ മറവില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കാനും ഹൈന്ദവ സമൂഹത്തെ അധിക്ഷേപിക്കാനും ചിലര്‍ ആസൂത്രിത ശ്രമം ആരംഭിച്ചുവെന്നു കുമ്പളയിലെ സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ വിക്രംപൈ ജില്ലാ പൊലീസ് മേധാവിയോടു പരാതിപ്പെട്ടു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി ഉടനുണ്ടാവണമെന്നു നിവേദനത്തില്‍ അദ്ദേഹം പറഞ്ഞു.ടോള്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി ഹിന്ദുക്കളെ കൊള്ളക്കാരായി ചിത്രീകരിക്കുന്ന ഒരു കാര്‍ട്ടൂണ്‍ സമരക്കാര്‍ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ടെന്നു പരാതിയില്‍ പറഞ്ഞു. ഹിന്ദു വിഭാഗങ്ങളുടെ വസ്ത്രധാരണ രീതിയില്‍ വരച്ച …

പ്രണയവിവാഹം ഒരു വര്‍ഷം മുന്‍പ്; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം: ‘തന്നെയും കുഞ്ഞിനെയും അനൂപ് അവഗണിക്കുന്നു’; ആത്മഹത്യക്കുറിപ്പ് പുറത്ത്, ഭര്‍ത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും

പാലക്കാട്: പുതുപ്പരിയാരത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അനൂപിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്യും. തൂങ്ങിമരിച്ച മീരയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മറ്റു മുറിവുകളോ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. ബുധനാഴ്ച രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് വിവാഹം നടന്നത്. ഭക്ഷണ വിതരണ കമ്പനിയിലെ ജീവനക്കാരനായിരുന്നു …

ട്രംപിന്റെ അനുയായി ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ അനുയായിയും മാധ്യമപ്രവര്‍ത്തകനുമായ ചാര്‍ളി കിര്‍ക്ക് (31) വെടിയേറ്റ് കൊല്ലപ്പെട്ടു. ബുധനാഴ്ച അമേരിക്കയിലെ യൂട്ടാവാലി യൂണിവേഴ്‌സിറ്റി കാമ്പസിലെ ഒരു യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തില്‍ ചാര്‍ളി കിര്‍ക്ക് നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കയിലെ യുവാക്കളുടെ ഹൃദയമറിഞ്ഞ ആളാണ് കെര്‍ക്കെന്ന് ട്രംപ് കുറിച്ചു. അമേരിക്കന്‍ വലതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്ക് ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സ്ഥാപകനുമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ …

കുമ്പള ബദ്രിയാ നഗറിലെ എം.എം അബ്ദുള്ള അന്തരിച്ചു

കുമ്പള: ബദ്രിയാനഗറിലെ എംഎം അബ്ദുള്ള(58)അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വര്‍ഷങ്ങളോളം കാസര്‍കോട് മാര്‍ക്കറ്റില്‍ മത്സ്യ വില്‍പന ലേല തൊഴിലാളിയായിരുന്നു. ഭാര്യ: സുഹ്‌റ. മക്കള്‍: സാജിത, സഫരിയ സലാഹുദ്ദീന്‍. മരുമക്കള്‍: മന്‍സൂര്‍ പൈക്ക, നൗഷാദ് കൊപ്ര ബസാര്‍. സഹോദരങ്ങള്‍: ബീഫാത്തിമ, സൗദ, കദീജ, നഫീസ, റുഖിയ, ആയിഷ, സൈനുദ്ദീന്‍, താഹിര്‍.മൃതദേഹം ബദ്രിയാനഗര്‍ ജുമാമസ്ജിദില്‍ ഖബറടക്കും. നിര്യാണത്തില്‍ ബദ്രിയാ നഗര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

17കാരിയെ അച്ഛനും അമ്മാവനും നാട്ടുകാരനായ യുവാവും പീഡിപ്പിച്ചു; അമ്പലത്തറ പൊലീസ് മൂന്നു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; ഒരാള്‍ അറസ്റ്റില്‍, മറ്റൊരു പരാതിയില്‍ 17 കാരനെതിരെയും പോക്സോ കേസ്

കാസര്‍കോട്: പതിനേഴുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അമ്പലത്തറ പൊലീസ് മൂന്നു പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയുടെ പിതാവ്, മാതൃസഹോദരന്‍, നാട്ടുകാരനായ യുവാവ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രതികളില്‍ നാട്ടുകാരനായ വിജയന്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു.പത്തു വയസുള്ളപ്പോഴാണ് പെണ്‍കുട്ടി പിതാവിന്റെ അതിക്രമത്തിനു ഇരയായത്. ഭയം കാരണം ആരോടും പറഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുമ്പാണ് മാതൃസഹോദരന്റെ പീഡനത്തിനു ഇരയായത്. കഴിഞ്ഞ മാസമാണ് വിജയന്‍ എന്നയാള്‍ പീഡിപ്പിച്ചത്. കൗണ്‍സിലിംഗിലാണ് സംഭവം പുറത്തായത്.16 വയസ്സുള്ള പെണ്‍കുട്ടിയുടെ പരാതി പ്രകാരം മറ്റൊരു പോക്സോ …

വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കും, പണവും സ്വര്‍ണവും അടിച്ചുമാറ്റി ആഢംബര ജീവിതം, ഒടുവില്‍ ‘മണവാളന്‍ റിയാസ്’ പിടിയില്‍

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളെ പീഡിപ്പിക്കുകയും അവരുടെ പണവും സ്വര്‍ണവും അടിച്ചുമാറ്റുന്നതും പതിവാക്കിയ ആളെ പൊലീസ് പിടികൂടി. മണവാളന്‍ റിയാസ്, മുജീബ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മലപ്പുറം എടപ്പറ്റ സ്വദേശി മുഹമ്മദ് റിയാസാണ് പോത്ത് കല്ല് പൊലീസിന്റെ പിടിയിലായത്. മലപ്പുറം സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് ഇയാള്‍ കുടുങ്ങിപ്പോയത്. വിധവകളേയും നിരാലംബരായ സ്ത്രീകളേയും ഫോണിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് അവരുടെ സ്വര്‍ണ്ണവും പണവും കവരുന്നതുമാണ് മണവാളന്റെ രീതി. ഇങ്ങനെ കിട്ടുന്ന പണമുപയോഗിച്ച് …

പെരുമ്പാമ്പിനെ പിടികൂടി ചില്ലിയാക്കി; കഴിച്ചു തുടങ്ങിയതിനു പിന്നാലെ ഫോറസ്റ്റ് അധികൃതര്‍ വീടു വളഞ്ഞു, രണ്ടു പേര്‍ അറസ്റ്റില്‍

പയ്യന്നൂര്‍: പെരുമ്പാമ്പിനെ പിടികൂടി ചില്ലിയാക്കി കഴിച്ച യുവാക്കളെ ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റു ചെയ്തു. പാണപ്പുഴ, മുണ്ടപ്പുറം, ഉറുമ്പില്‍ ഹൗസില്‍ യു. പ്രമോദ് (40), ചന്ദനം ചേരി ഹൗസില്‍ സി ബിനീഷ് (37) എന്നിവരെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.ബി സനൂപ് കുമാറും സംഘവും പിടികൂടിയത്. മാതമംഗലം, കുറ്റൂരില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. വീട്ടിലെത്തിച്ച് മുറിച്ച് ഇറച്ചിയാക്കിയ ശേഷം ചില്ലിയാക്കുകയായിരുന്നു. ഇതിനിടയിലാണ് ഫോറസ്റ്റ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. വനപാലകര്‍ വീടു വളഞ്ഞ് അകത്തു കയറുമ്പോള്‍ …

കുട്ടമത്ത് ഗവ.ഹൈസ്‌കൂള്‍ മുന്‍ ജീവനക്കാരന്‍ മയ്യിച്ചയിലെ മാടവളപ്പില്‍ ഭാസ്‌കരന്‍ അന്തരിച്ചു

ചെറുവത്തൂര്‍: മയ്യിച്ചയിലെ മാടവളപ്പില്‍ ഭാസ്‌കരന്‍ അന്തരിച്ചു. കുട്ടമത്ത് ഗവ.ഹൈ സ്‌കൂള്‍ മുന്‍ ജീവനക്കാരനായിരുന്നു. ഭാര്യ: വസന്ത കെപി. മക്കള്‍: ഷീബ കെപി, ഷിജു കെപി, ഷൈജു കെപി (സിആര്‍പിഎഫ്). മരുമക്കള്‍: മോഹനന്‍ ടിവി(കണ്ടോത്ത്), രമ്യ.വി വി (പുതുക്കൈ). സഹോദരങ്ങള്‍: സുധാകരന്‍ എംവി(മുന്‍ പ്രവാസി), കൃഷ്ണന്‍ എംവി, മോഹനന്‍ എംവി( റിട്ട.ആരോഗ്യ വകുപ്പ്), പരേതരായ നാരായണി എംവി, രാമചന്ദ്രന്‍ വെളിച്ചപ്പാടന്‍.

ചെറുവത്തൂര്‍ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം ശ്രീരുദ്രാഭിഷേകവും ശിവ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചനയും ഇന്ന് തുടങ്ങും

കാസര്‍കോട്: ചെറുവത്തൂര്‍ ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം ശ്രീരുദ്രാഭിഷേകവും (ഏകാദശം) ശിവ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചനയും ഇന്നു തുടങ്ങും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ നെല്ലിയോട് വിഷ്ണു നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ ആണ് ചടങ്ങുകള്‍ നടത്തുന്നത്. ഇതാദ്യമായാണ് കാസര്‍കോട് ജില്ലയില്‍ ശ്രീരുദ്രാഭിഷേകവും (ഏകാദശം) ശിവ ലളിതാ സഹസ്രനാമ ലക്ഷാര്‍ച്ചനയും നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 3.30 ന് കലവറ നിറക്കല്‍ ഘോഷയാത്ര നടക്കും. തുടര്‍ന്ന് ആചാര്യവരണം, മഹാസുദര്‍ശന ഹോമം എന്നിവ നടക്കും. ആറ് മണിക്ക് സാംസ്‌കാരിക സമ്മേളനം മുന്‍ എം.എല്‍.എയും …

സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണന്റെ മാതാവ് പെരിയടത്ത് ദേവകി അന്തരിച്ചു

കാസര്‍കോട്: മുതിര്‍ന്ന സിപിഐ നേതാവും കിസാന്‍ സഭ സംസ്ഥാന സെക്രട്ടറിയുമായ ബങ്കളം പി കുഞ്ഞികൃഷ്ണന്റെ മാതാവ് പെരിയടത്ത് ദേവകി (96) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേളുമണിയാണി. മറ്റു മക്കള്‍: ഗോവിന്ദന്‍ കീലത്ത് (റിട്ട. എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍), പി സുകുമാരന്‍(റിട്ട. ഡിവൈ.എസ്പി), പി കരുണാകരന്‍(റിട്ട.ഹവില്‍ദാര്‍), പി ഭാര്‍ഗവി (നീലേശ്വരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം), പി ഗിരിജ, പരേതനായ പി രാഘവന്‍. മരുമക്കള്‍: പി ബാലാമണി (റിട്ട. ഗ്രാമീണ്‍ ബാങ്ക്), …

പെര്‍ള, ഷേണിയില്‍ ഓട്ടോയ്ക്ക് പിന്നില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു; അപകടം രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങവേ

കാസര്‍കോട്: രോഗിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വരികയായിരുന്ന ഓട്ടോയുടെ പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. ഷേണി, മണിയമ്പാറയിലെ നാരായണ മൂല്യ(67)യാണ് മരിച്ചത്. ഷേണി അയ്യപ്പ ഭജന മന്ദിരം സ്ഥാപക അംഗവും ഗുരുസ്വാമിയുമാണ്. ചൊവ്വാഴ്ച രാത്രി എട്ടര മണിയോടെ ഷേണി സ്‌കൂളിനു സമീപത്താണ് അപകടം. രോഗിയെ പെര്‍ളയിലെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങുകയായിരുന്നു നാരായണമൂല്യ. ഷേണിയില്‍ എത്തിയപ്പോള്‍ പിന്നില്‍ നിന്നും വന്ന കാറിടിച്ച് ഓട്ടോ മറിയുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ഗിരിജ. മക്കള്‍: യോഗീഷ, സുരേന്ദ്ര, ഹരീശ. …

പാലക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവർ പാക്യാരയിലെ അബ്ദുൽ മജീദ് അന്തരിച്ചു

കാസർകോട്: ഉദുമ പാലക്കുന്ന് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവർ പാക്യാരയിലെ അബ്ദുൽമജീദ് (59) അന്തരിച്ചു. പരേതനായ മാങ്ങട്ടെ മുഹമ്മദിൻ്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: റംല. മക്കൾ: നിയാസ് (ഗൾഫ്), റഫിയ, റൈന. മരുമക്കൾ: ഫജറിനിസ, സജാദ്,ഹഫ്‌സ്. സഹോദരങ്ങൾ: നാസർ, റഫീഖ്, ഖാദർ, അലി, സലാം, ബഷീർ, സമദ്, സഹീദ്, ജാഫർ, ഇബ്രാഹിം, മിസ് രിയ.

കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എട്ടു കോടിയുടെ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ എട്ടു കോടിയുടെ വജ്ര കിരീടങ്ങളും സ്വർണവാളും സമർപ്പിച്ച് സംഗീത സംവിധായകൻ ഇളയരാജ. മൂകാംബിക ക്ഷേത്രത്തിലെ അർച്ചകൻ കെ.എൻ. സുബ്രഹ്മണ്യ അഡിഗയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ഇളയ രാജ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രദർശനം നടത്തിയ ശേഷമാണ് അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ സാന്നിധ്യത്തിൽ ഇളയരാജ ആഭരണങ്ങൾ കൈമാറിയത്. മകനും സംഗീത സംവിധായകനുമായ രാജയും ഒപ്പം ഉണ്ടായിരുന്നു. ഉച്ചയോടെ ദർശനം പൂർത്തിയാക്കി മടങ്ങി. ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിന്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിന്റെയും …