പി പി ചെറിയാൻ
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രധാന മേലധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കത്തോലിക്കയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവ ഹ്ര സ്വ സന്ദർശനത്തിനായി ഡാലസിൽ എത്തുന്നു. കരുണയുടെ അപ്പോസ്ഥലനും സാഹോദര്യത്തിന്റെ പ്രവാചകനുമായ ബാവ തിരുമേനി 13 മുതൽ ഡാലസിലെ വിവിധ ദേവാലയങ്ങൾ സന്ദർശിക്കും.
ശനിയാഴ്ച രാവിലെ ഇർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിക്കും
വൈകീട്ട് മെക്കാനി സെന്റ് പോൾ ഇടവകയിൽ സന്ധ്യാനമസ്കാരവും അനുഗ്രഹ പ്രഭാഷണവും നടത്തും.
14 നു രാവിലെ 8:45 നു കാരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ കുർബാനയും സ്ലീബാ പെരുന്നാളിന് പ്രത്യേക പ്രാർത്ഥനകളും നടത്തും. വൈകിട്ട് സെൻറ് ജെയിംസ് ഓർത്തഡോക്സ് മിഷൻ ദേവാലയത്തിൽ സ്വീകരണവും തുടർന്ന് സന്ധ്യാനമസ്കാരം നടത്തുന്നതാണ്.വൈകിട്ട് ഡാലസിലെ ഓർത്തഡോക്സ് വൈദികരുടെ സംഗമത്തെ അഭിസംബോധന ചെയ്യും.
16 -നു വൈകിട്ട് ഡാളസ് സെൻറ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ അപ്പോസ്തലിക സന്ദർശനവും നമസ്കാരവും ഉണ്ടായിരിക്കുന്നതാണ്.
17-നു രാവിലെ ഭദ്രാസന ആസ്ഥാനമായ ഹൂസ്റ്റണിലേക്കു മടങ്ങും.