പി പി ചെറിയാൻ
ഡാളസ്: വൈവിധ്യമാർന്ന ദൃശ്യവിരുന്നിനു വേദിയൊരുക്കി ഡാളസ് കേരള അസോസിയേഷൻ ആകർഷകമായി ഓണം ആഘോഷിച്ചു. മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ ഹാളിൽ (എം.ജി.എം ഹാൾ) നടന്ന ഓണാഘോഷത്തിൽ നിരവധി പേർ പങ്കെടുത്തു.പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചേഴ്സ് അസോസിയേഷൻ ഉക്രെയ്ൻ പ്രസിഡൻ്റ് ഡോ. യു.പി ആർ. മേനോൻ ഓണാശംസനേർന്നു.
കളരി, മോഹിനിയാട്ടം, കേരള നടനം, മാർഗ്ഗംകളി, ഒപ്പന, തെയ്യം, കഥകളി, പുലിക്കളി, ഓട്ടൻതുള്ളൽ തുടങ്ങിയ കേരളീയ തനതു കലകൾ കാണികൾ ഹർഷാവരത്തോടെ സ്വീകരിച്ചു.
വള്ളം കളി,നാടൻനൃത്തം, വർണച്ചുവട് തുടങ്ങിയ മനോഹര നൃത്തപരിപാടികളും ഓണാഘോഷത്തിനു പൊലിമ പകർന്നു.പാരമ്പര്യവും നിറങ്ങളും ഒത്തുചേരുന്ന അത്തപ്പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്ന ദൃശ്യവിരുന്നായിരിന്നു ഓണാഘോഷമെന്ന് സംഘാടകർ അവകാശപ്പെട്ടു. രണ്ടായിരത്തിലധികം പേർക്ക് കേരള തനിമയാർന്ന ഓണസദ്യയും സമ്മാനിച്ചു.
സുബി ഫിലിപ്പ് (ആർട്ട്‌സ് ഡയറക്ടർ),മഞ്ജിത് കൈനിക്കര (സെക്രട്ടറി), ദീപക് നായർ, മാത്യു നൈനാൻ,ജയ്സി ജോർജ് ,വിനോദ് ജോർജ്, ബേബികൊടുവത്ത്, ദീപു രവീന്ദ്രൻ, അനശ്വർ മാമ്പിള്ളി, ഡിംപിൾ ജോസഫ് ,സാബു മാത്യു, ഫ്രാൻസിസ് അംബ്രോസ്, തോമസ് ഈശോ, നെബു കുര്യാക്കോസ്, ടോമി നെല്ലുവേലിൽ,ഷിബു ജെയിംസ്, സിജു വി ജോർജ് ,ഷിജു എബ്രഹാം മെഗാ സ്പോൺസർ ജെയിംസ് മഡ് മന , ഗ്രാൻഡ് സ്പോൺസർ ഷിജു അബ്രഹാം,എം സി മാരായ സിബി തലക്കുളം, സുധിഷ് നായർ എംസുഭി ഫിലിപ്പ് , മീര മാത്യു എന്നിവർ പരിപാടി വിജയകരമാക്കുന്നതിനു സജീവമായി പ്രവർത്തിച്ചു.
