കാസര്‍കോട്: യുവ സൈനീകന്‍ ഡല്‍ഹിയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വെള്ളരിക്കുണ്ട് പന്നിത്തടത്തെ സൈനികന്‍ അരുണ്‍ രാമകൃഷ്ണന്‍ (34) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ അരുണിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാത്രിയോടെ മരണപ്പെട്ടു. വ്യാഴാഴ്ച സന്ധ്യയോടെ മൃതദേഹം നാട്ടിലെത്തിക്കും. പന്നിത്തടം ചെമ്പന്‍കുന്ന് സ്വദേശിയായ ടി രാമകൃഷ്ണന്റെയും തങ്കമണി രാമകൃഷ്ണന്റെയും മകനാണ്. ഭാര്യ: ശരണ്യ(വെള്ളരിക്കുണ്ട് ബെവ്കോ ക്ലര്‍ക്ക്). സഹോദരങ്ങള്‍: ആനന്ദ്, അരവിന്ദ്.
