കോഴിക്കോട്: പ്രമുഖ ഫോറന്‍സിക് വിദഗ്ധ ഡോ. ഷേര്‍ളി വാസു അന്തരിച്ചു. 68 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. നെഞ്ച് വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. ഷെര്‍ളി വാസു തൊടുപുഴ സ്വദേശിയാണ്. ഫോറന്‍സിക് മെഡിസിന്‍ മേഖലയില്‍ 35 വര്‍ഷത്തിലേറെ പരിചയമുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ 79ലാണ് എംബിബിഎസ് പൂര്‍ത്തിയാക്കിയത്. സഫിയ വധം, സൗമ്യ വധം, ചേകന്നൂര്‍ മൗലവി കേസ് തുടങ്ങി കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച അനേകം കേസുകള്‍ക്കു തുമ്പുണ്ടാക്കിയ ഫൊറന്‍സിക് സര്‍ജന്‍മാരില്‍ ഒരാളാണ് ഡോ. ഷേര്‍ളി വാസു. ഇരുപതിനായിരത്തിലധികം പോസ്റ്റുമോര്‍ട്ടത്തിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. 2017 ല്‍ സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് ലഭിച്ചു. പോസ്റ്റുമോര്‍ട്ടം ടേബില്‍ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.
