തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡ് പുനർവിഭജനത്തിന്റെ അടിസ്ഥാനത്തിൽ പോളിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് തയ്യാറാക്കിയ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2 ,83, 12, 463 വോട്ടർമാരാണ് ആകെയുള്ളത്. ഇവരിൽ 1,33, 52, 945 പുരുഷന്മാരും 1,49, 59, 24 2 സ്ത്രീകളും 276 ട്രാൻസ്ജെൻഡേർസും ഉൾപ്പെടുന്നു. 2087 പ്രവാസി വോട്ടർമാരും ഉണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലെ 941 ഗ്രാമപഞ്ചായത്തുകളിലെ 17,3,37 വാർഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാർഡുകളിലെയും 6 കോർപ്പറേഷനുകളിലെ 421 വാർഡുകളിലെയും അന്തിമ വോട്ടർ പട്ടികയാണിത്.2025 ജനുവരി ഒന്നിനോ , അതിനുമുമ്പോ 18 വയസ്സ് പൂർത്തിയായവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വോട്ടർ പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ ലഭിച്ച ആക്ഷേപങ്ങളും അപേക്ഷകളും പരിശോധിച്ച് ഹിയറിങ് നടത്തിയാണ് അന്തിമ വോട്ടർപട്ടിക തയ്യാറാക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കാൻ 29,81, 310 പേരുണ്ടായിരുന്നു. വാർഡും പോളിംഗ് സ്റ്റേഷനും മാറ്റുന്നതിന് 1,80,789 പേർ അപേക്ഷിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിന് 4,88,0 24 ആക്ഷേപങ്ങൾ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്കു ലഭിച്ചു. 2020 നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 2, 76 , 56, 910 വോട്ടർമാരാണ് ആകെ ഉണ്ടായിരുന്നത്. ഇതിൽ 1, 31, 72 ,755 പുരുഷന്മാരും 1,44, 83, 915 സ്ത്രീകളും 240 ട്രാൻസ്ജെൻഡേഴ്സും 2,162 പ്രവാസി വോട്ടർമാരുമാണ് ഉണ്ടായിരുന്നത്.
