കോഴിക്കോട്: ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. ആയിഷ റഷയുടെ മരണത്തില്‍ ആണ്‍സുഹൃത്തിനെതിരെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആയിഷ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും ജിം ട്രെയിനറായ ബഷീറുദ്ദീനും ആയിഷയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. ‘എന്റെ മരണത്തിന് കാരണം നീ ആയിരിക്കും’ -എന്നായിരുന്നു ആ സന്ദേശം. യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് മൊഴിയെടുക്കും. മംഗളൂരുവില്‍ പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെ ആണ്‍ സുഹൃത്തിന്റെ വാടക വീട്ടിലെത്തിയത്. അത്തോളി തോരായി സ്വദേശിനിയാണ് ആയിഷ. തിങ്കളാഴ്ച രാവിലെയാണ് ബഷീറുദ്ദീന്റെ വീട്ടില്‍ നിന്നും ആയിഷയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
അതേസമയം ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബഷീറുദ്ദീന്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു. ആയിഷയെ ഇയാള്‍ മര്‍ദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം തന്നെ ബഷീറുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആയിഷയുടെ സുഹൃത്തുക്കളുടെ മൊഴി എടുത്ത ശേഷം ബഷീറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം.
