ബേക്കൽ ബീച്ചിൽ അപകട റേസിങ്: ഥാർ ജീപ്പ് പൊലീസ് പിടിച്ചെടുത്തു

കാസർകോട്: ബേക്കൽ ബീച്ചിൽ അപകടകരമായ രീതിയിൽ റേസ് ചെയ്ത വാഹനം ബേക്കൽ പൊലീസ് പിടിച്ചെടുത്തു. കർണാടക രജിസ്ട്രേഷനിലുള്ള ഥാർ ജീപ്പാണ് ഇൻസ്‌പെക്ടർ എം വി ശ്രീദാസും സംഘവും പിടികൂടിയത്. ചൊവ്വാഴ്ച രാവിലെ ബീച്ചിൽ എത്തിയായിരുന്നു റേസിങ് നടത്തിയത്. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന പള്ളിക്കര ബീച്ചിൽ ഇത് ഭീതിയും അപകടവും സൃഷ്ടിക്കുമെന്ന കാരണത്താലാണ് പൊലീസ് നടപടി. പിടിച്ചെടുത്ത വാഹനം കോടതിയിൽ ഹാജരാക്കും. വാഹന ഉടമയ്ക്ക് നോട്ടീസും നൽകും. ഓണം ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങൾ മുന്നിൽക്കണ്ട് ജില്ലാ പൊലീസ് മേധാവി ബി …

അജാനൂര്‍ ഇനി അതിദരിദ്ര മുക്ത പഞ്ചായത്ത്; പ്രഖ്യാപനം നടത്തി

കാസര്‍കോട്: അതിദരിദ്ര മുക്ത പഞ്ചായത്തായി അജാനൂര്‍ ഗ്രാമപഞ്ചായത്ത്. അതിദരിദ്ര മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അതിദരിദ്ര മുക്ത പഞ്ചായത്തായത്. സര്‍വ്വെ നടത്തി അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട 20 പേരെയാണ് കണ്ടെത്തിയിരുന്നത്. ഇവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചിരുന്നു. ഭൂമിയുള്ള ഭവന രഹിതരുടെ പട്ടികയില്‍ 5 ഗുണഭോക്താക്കളെ കണ്ടെത്തുകയും അഞ്ച് പേര്‍ക്കും ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നല്‍കുകയും ചെയ്തു. അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനം പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സി.എച്ച്. …

വനിതാ അഭിഭാഷകയുടെ ലൈംഗിക പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം; ഭീഷണിപ്പെടുത്തിയ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു, മറ്റൊരു ജഡ്ജിക്കെതിരെ അച്ചടക്ക നടപടി

ന്യൂഡല്‍ഹി: അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജില്ലാ ജഡ്ജിയെ സസ്‌പെന്റുചെയ്തു. ഡല്‍ഹി സാകേത് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഒരു വനിതാ അഭിഭാഷകയുടെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് തീരുമാനമെടുത്തത്. മറ്റൊരു ജില്ലാ ജഡ്ജിയായ അനില്‍ കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ജഡ്ജി സഞ്ജീവ് കുമാറിനെ ഉടനടി സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയ കോടതി, മുന്‍കൂര്‍ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകുന്നത് വിലക്കിയിട്ടുമുണ്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ …

‘എന്റെ മരണത്തിന് കാരണം നീ ആയിരിക്കും’; ആയിഷ റഷ മരിക്കുന്നതിന് മുമ്പ് ബഷീറുദ്ദീന് അയച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്ത്; ആണ്‍സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ്

കോഴിക്കോട്: ആണ്‍ സുഹൃത്തിന്റെ വാടക വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ ബഷീറുദ്ദീനെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ്. ആയിഷ റഷയുടെ മരണത്തില്‍ ആണ്‍സുഹൃത്തിനെതിരെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആയിഷ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവെന്നും ജിം ട്രെയിനറായ ബഷീറുദ്ദീനും ആയിഷയുമായി നിരന്തരം വഴക്കുണ്ടായിരുന്നു. മരിക്കുന്നതിന് മുമ്പ് ആയിഷ ബഷീറുദ്ദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തി. ‘എന്റെ മരണത്തിന് കാരണം നീ ആയിരിക്കും’ -എന്നായിരുന്നു ആ സന്ദേശം. യുവതിയുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും …

‘ശബരിമല യുവതീ പ്രവേശനം കഴിഞ്ഞ അധ്യായം’; സിപിഎം വിശ്വാസികള്‍ക്കൊപ്പം,വിശ്വാസത്തിനെതിരായ നിലപാട് ഒരുകാലത്തും എടുത്തിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

തൃശൂര്‍: വിശ്വാസികള്‍ക്കൊപ്പമാണ് പാര്‍ട്ടിയെന്നും ശബരിമലയിലെ യുവതീപ്രവേശനം കഴിഞ്ഞുപോയ അധ്യായമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.ഒരു വിശ്വാസത്തിനും എതിരായ നിലപാട് സി.പി.എം ഇന്നലെയും ഇന്നും എടുത്തിട്ടില്ല, നാളെയും എടുക്കില്ലെന്ന് ഗോവിന്ദന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും വിശ്വാസികളാണ്. വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വര്‍ഗീയവാദികള്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികളെ കൂട്ടിപ്പിടിച്ചുവേണം വര്‍ഗീയവാദികളെ പ്രതിരോധിക്കാനെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അയ്യപ്പഭക്തരുടെ പിന്തുണ …

കാഞ്ഞങ്ങാട്ടെ സംഘര്‍ഷം; പിടികിട്ടാപ്പുള്ളി മംഗ്‌ളൂരു വിമാനത്താവളത്തില്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: പത്തുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട്ട് ഉണ്ടായ സംഘര്‍ഷക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. കാഞ്ഞങ്ങാട്, ആറങ്ങാടി, നാലുപുരപ്പാട്ടില്‍ എന്‍ പി അറഫാത്തി (33)നെയാണ് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് മംഗ്‌ളൂരു വിമാനത്താവളത്തില്‍ വച്ച് അറസ്റ്റു ചെയ്തത്.പത്തുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിയായ അറഫാത്തിനെതിരെ വാറന്റ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച അറിയിപ്പ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേയ്ക്കും അയച്ചു കൊടുത്തിരുന്നു. ഗള്‍ഫിലായിരുന്ന അറഫാത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മംഗ്‌ളൂരു വിമാനതാവളത്തില്‍ എത്തിയത്. ലുക്ക് ഔട്ട് നോട്ടീസ് …

പറക്കളായിയിലെ കൂട്ട ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി

കാസര്‍കോട്: അമ്പലത്തറ, പറക്കളായി ഒണ്ടാംപുളിക്കാലിലെ കൂട്ട ആത്മഹത്യ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി കോടോം-ബേളൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗുരുതരനിലയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാകേഷിനെയും മരണപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതു പ്രതിഷേധാര്‍ഹമാണ്-യോഗം ചൂണ്ടിക്കാട്ടി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പ്രേംരാജ് കാലിക്കടവ്, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പറക്കളായി, ജില്ലാ കമ്മിറ്റിയംഗം കാനത്തില്‍ കണ്ണന്‍, ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ പ്രസിഡണ്ട് റോയ് ജോസഫ്, സതീശന്‍ എണ്ണപ്പാറ, രവി പൂതങ്ങാനം, ബിനു ആലത്തിങ്കല്‍, …

തലപ്പാടിയില്‍ എംഡിഎംഎ വില്‍പന നടത്താനെത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍

തലപ്പാടി: തലപ്പാടിയില്‍ എംഡിഎംഎ വില്‍പന നടത്താനെത്തിയ രണ്ടു യുവാക്കള്‍ ഉള്ളാള്‍ പൊലീസിന്റെ പിടിയിലായി. തച്ചാനി സ്വദേശികളായ ഫസല്‍ ഹുസൈന്‍ (33), നൗഷാദ് (32) എന്നിവരാണ് അറസ്റ്റിലായത്.തലപ്പാടി തച്ചാനി ഗ്രൗണ്ടില്‍ നിരോധിത മയക്കുമരുന്ന് എംഡിഎംഎ വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന 15 ഗ്രാം എംഡിഎംഎ, രണ്ട് മൊബൈല്‍ ഫോണുകള്‍, ഒരു പോര്‍ട്ടബിള്‍ ഡിജിറ്റല്‍ വെയിംഗ് മെഷീന്‍, 95,500 രൂപ വിലമതിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.

പെരിയ, വില്ലാരംപതിയെ വര്‍ണാഭമാക്കി വിളവെടുപ്പുത്സവം

കാസര്‍കോട്: പെരിയ, വില്ലാരംപതി പുരുഷസ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി-പച്ചക്കറി കൃഷി വിളവെടുപ്പ് നാടിനു ഉത്സവമായി. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാര്‍ത്യായനി, വാര്‍ഡ് മെമ്പര്‍ ലത രാഘവന്‍, പെരിയ കൃഷി ഭവന്‍ ഓഫീസര്‍ ജയപ്രകാശ്, അസി.ഓഫീസര്‍ മണികണ്ഠന്‍, ആഗ്രോ സര്‍വ്വീസ് ഫെസിലിറ്റേറ്റര്‍ നബീസത്ത് ബീവി, സിപിഎം ഏരിയാ കമ്മിറ്റി അംഗം എന്‍. ബാലകൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി എം. മോഹനന്‍ സംബന്ധിച്ചു. വില്ലാരംപതി ദേവസ്ഥാനത്തിനു സമീപത്തെ സ്ഥലത്താണ് ഇരുപത്തിയൊന്നംഗ പുരുഷസ്വയം …

പതിനേഴുകാരനായ വിദ്യാര്‍ത്ഥിയുമായി നാടുവിട്ടു; 28കാരി പോക്‌സോ പ്രകാരം കൊല്ലൂരില്‍ അറസ്റ്റില്‍

ചേര്‍ത്തല: പതിനേഴുകാരനെയും കൊണ്ട് നാടുവിട്ട 28കാരിയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. പള്ളിപ്പുറം സ്വദേശിനിയായ സനൂഷ (28)യാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ത്ഥിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ കുത്തിയോട് പൊലീസിലും യുവതിയെ കാണാതായതു സംബന്ധിച്ച് ബന്ധുക്കള്‍ ചേര്‍ത്തല പൊലീസിലും പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയതിനു ശേഷം ഇരുവരും ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതിനിടയില്‍ യുവതി വാട്‌സ്ആപ്പില്‍ ബന്ധുവിനു സന്ദേശം അയച്ചു. പ്രസ്തുത സന്ദേശം പിന്‍തുടര്‍ന്ന് പൊലീസ് കൊല്ലൂരില്‍ എത്തിയാണ് ഇരുവരെയും പിടികൂടിയത്. നാട്ടിലെത്തിച്ച് …

നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ റിട്ട.അധ്യാപകന്‍ പി.യു ദിനചന്ദ്രന്‍ നായര്‍ അന്തരിച്ചു; അധ്യാപക സംഘടനാ നേതാവായിരുന്നു

നീലേശ്വരം: രാജാസ് എച്ച്എസ്എസ് റിട്ട. അധ്യാപകന്‍ പടിഞ്ഞാറ്റംകൊഴുവലിലെ പി യു ദിനചന്ദ്രന്‍ നായര്‍ (79) അന്തരിച്ചു. ആദ്യകാല കോണ്‍ഗ്രസ് നേതാവും അധ്യാപക സംഘടനാ നേതാവുമായിരുന്നു.പടിഞ്ഞാറ്റംകൊഴുവല്‍ പള്ളിയത്ത് ഉണിപ്പിലാടത്ത് തറവാട് പ്രസിഡന്റ് ആണ്. തളിയില്‍ നീലകണ്ഠേശ്വര ക്ഷേത്രത്തിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ റിട്ട. അധ്യാപിക പുറവങ്കര രത്നാവതി ടീച്ചറാണ് ഭാര്യ. മക്കള്‍: സ്വീന ഡി നായര്‍ (ഗള്‍ഫ്), രതീഷ് ഡി നായര്‍ (ബിസിനസ്, ഗള്‍ഫ്), മരുമക്കള്‍: വി ബാലഗോപാലന്‍ (ബിസിനസ്, …

ഹൈറിച്ച് കമ്പനിക്കെതിരെ വീണ്ടും പരാതി; ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് രണ്ടു യുവതികളെ കൂടി ചതിച്ചു; തൃക്കരിപ്പൂര്‍ സ്വദേശിനികള്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍, ചന്തേര പൊലീസ് 2 കേസെടുത്തു

കാസര്‍കോട്: ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് യുവതികളില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയതായി പരാതി. തൃക്കരിപ്പൂര്‍, തൈക്കിലിലെ പി.കെ ദര്‍ശന, നോര്‍ത്ത് തൃക്കരിപ്പൂരിലെ എം.ടി സീമ എന്നിവര്‍ നല്‍കിയ പരാതികളില്‍ ചന്തേര പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദര്‍ശനയുടെ പരാതി പ്രകാരം തൃശൂരിലെ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂരിലെ കൊല്ലാട്ട് ദാസന്‍ പ്രതാപന്‍ (43), ഇയാളുടെ ഭാര്യ ശ്രീന പ്രതാപന്‍ (35), കരിവെള്ളൂര്‍, പെരളം, പുത്തൂറിലെ ഉണ്ണിരാജ് (50), കാഞ്ഞിരപ്പൊയില്‍ മടക്കാനം വീടിലെ വിജിത …

പൊലീസിന്റെ പ്രത്യേക അറിയിപ്പ്; കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം, നോ പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്താല്‍ വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് കൊണ്ട് പോകും

കാസര്‍കോട്: ഓണത്തിരക്കിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗതത്തിന് പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തി. അലാമിപ്പള്ളിമുതല്‍ നോര്‍ത്ത് കോട്ടച്ചേരിവരെ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ പ്രൈവറ്റ് വാഹനങ്ങള്‍ കാഞ്ഞങ്ങാട് സൗത്ത്, പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. വടക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മഡിയന്‍, ചിത്താരി ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യണം. പരമാവധി ബസ്, ഓട്ടോ മുതലായ പബ്ലിക് വാഹനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നുംദൂരെ നിന്നും വരുന്നവര്‍ ബസ് ഗതാഗതം ഉപയോഗപ്പെടുത്തണമെന്നും ഹൊസ്ദുര്‍ഗ് പൊലീസ് അഭ്യര്‍ത്ഥിച്ചു. നോ പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍ പാര്‍ക്ക് …

ഏഴ് വര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവ് ഇന്‍സ്റ്റ റീല്‍സില്‍, മറ്റൊരു സ്ത്രീക്കൊപ്പം ഭര്‍ത്താവ് പ്രണയാര്‍ദ്രമായി നില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ട് യുവതി ഞെട്ടി, പിന്നീട് സംഭവിച്ചത്

ലഖ്നൗ: ഏഴ് വര്‍ഷത്തോളമായി കാണാതായ ഭര്‍ത്താവിനെ ഭാര്യ മറ്റൊരു സ്ത്രീയുമൊപ്പം കണ്ടെത്തി. ഇന്‍സ്റ്റാഗ്രാം റീലില്‍ ഭര്‍ത്താവിനെ കണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടത്തിയ അന്വേഷണത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് ഹര്‍ദോയിലാണ് സംഭവം. ബബ്ലു എന്നറിയപ്പെടുന്ന ജിതേന്ദ്ര കുമാറിനെ 2018-ലാണ് കാണാതായത്. 2017-ല്‍ ഷീലു എന്ന യുവതിയുമായി ജിതേന്ദ്ര വര്‍മയുടെ വിവാഹം നടന്നിരുന്നു. എന്നാല്‍ വിവാഹംകഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.സ്ത്രീധനം, സ്വര്‍ണ്ണ മാല, മോതിരം എന്നിവയ്ക്കായി ഷീലുവിനെ പീഡിപ്പിച്ചതായും ആവശ്യങ്ങള്‍ നിറവേറ്റാത്തപ്പോള്‍ തന്നെ വീട്ടില്‍ …

നിസ്‌ക്കരിക്കാന്‍ വൈകി; 14 കാരനെ പള്ളിവരാന്തയില്‍ വച്ച് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചു, സംഭവം ഉടുമ്പുന്തലയില്‍

കാസര്‍കോട്: നിസ്‌ക്കരിക്കാന്‍ വൈകിയതിന്റെ വിരോധത്തിലാണെന്നു പറയുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 കാരനെ പള്ളിവരാന്തയില്‍ വച്ച് അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതായി പരാതി. സൗത്ത് തൃക്കരിപ്പൂര്‍, ഉടുമ്പുന്തല, മസ്‌ക്കറ്റ് റോഡ് സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ യൂനുസ് എന്ന ആള്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഉടുമ്പുന്തല, ഹൈദ്രോസ് ജുമാഅത്ത് പള്ളിയുടെ വരാന്തയില്‍ വച്ചാണ് വിദ്യാര്‍ത്ഥി ക്രൂരമായ മര്‍ദ്ദനത്തിനു ഇരയായത്. നിസ്‌ക്കരിക്കാന്‍ വൈകിയതിലുള്ള വിരോധത്തില്‍ വരാന്തയില്‍ വച്ച് അടിക്കുകയും ചവിട്ടുകയും ചെയ്തതായി ചന്തേര പൊലീസ് രജിസ്റ്റര്‍ …

ബാര, ഞെക്ലിയില്‍ വയോധികനെ കാണാതായി

കാസര്‍കോട്: ബാര, ഞെക്ലി, അയ്യപ്പ ഭജനമന്ദിരത്തിനു സമീപത്തെ കോട്ടക്കുന്ന് ഹൗസിലെ എ കുഞ്ഞികൃഷ്ണ (63)നെ കാണാതായി. ഭാര്യ ലക്ഷ്മി നല്‍കിയ പരാതിയില്‍ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. ആഗസ്റ്റ് 27ന് രാവിലെ 7.30മണിയോടെ വീട്ടില്‍ നിന്നു പോയ ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം കുഞ്ഞികൃഷ്ണനെ കാസര്‍കോട് കണ്ടിരുന്നുവെന്നു സ്ഥിരീകരിക്കാത്ത വിവരമുണ്ടെന്നു മേല്‍പ്പറമ്പ് പൊലീസ് പറഞ്ഞു.

മികച്ച പാര്‍ടി പ്രവര്‍ത്തനത്തിനുള്ള ബിജെപി മേഖലാ കമ്മിറ്റി അംഗീകാരം എംഎല്‍ അശ്വനിക്ക്

കാസര്‍കോട്: ആസന്നമായ പഞ്ചായത്ത്-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നൊരുക്കം സജീവമാക്കിയ ജില്ലാപ്രസിഡന്റിനുള്ള ബിജെപി കോഴിക്കോട് മേഖലാ കമ്മിറ്റിയുടെ അംഗീകാരം കാസര്‍കോട് ജില്ലാപ്രസിന്റ് എംഎല്‍ അശ്വനിക്ക് ലഭിച്ചു. പാര്‍ടിയെ അടിത്തട്ടുമുതല്‍ സജീവമാക്കുന്നതിന് കാസര്‍കോട് ജില്ലാകമ്മിറ്റി മാതൃകാപരമായ പ്രവര്‍ത്തനമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് മേഖലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജില്ലാ പ്രസിഡന്റ് എംഎല്‍ അശ്വനിയെ പാര്‍ടി ദേശീയ നേതാവ് പികെ കൃഷ്ണദാസ് പൊന്നാടയണിയിച്ച് ആദരിച്ചു.

വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് അഭിവാദ്യം: ഉദുമയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി

ഉദുമ: സമ്മതിദാനാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു രാഹുല്‍ ഗാന്ധി നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രയെ ഉദുമ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അഭിവാദ്യം ചെയ്തു. ഉദുമയില്‍ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.വി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി. ജനറല്‍ സെക്രട്ടറി വി.ആര്‍. വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു. ഗീത കൃഷ്ണന്‍, കെ.വി. ഭക്തവല്‍സലന്‍, ഷീബു കടവങ്ങാനം, പന്തല്‍ നാരായണന്‍, ധര്‍മ്മപാലന്‍ ഞെക്ലി, പി.വി. ഉദയകുമാര്‍, ഉദയമംഗലം സുകുമാരന്‍, ശംഭു ബേക്കല്‍, പ്രഭാകരന്‍, സുനില്‍ മൂലയില്‍, കാര്‍ത്തായനി ബാബു, ശകുന്തള ഭാസ്‌ക്കര്‍, ബിന്ദു …