തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ വി ജുനൈസ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ‘ഓണം മൂഡ്’ ആഘോഷത്തിമിര്‍പ്പിന്‍റെ ആരവം ഉയരുന്ന ആ ഗാനത്തിന് ചുവടുവച്ചപ്പോഴായിരുന്നു നിയമസഭാ ജീവനക്കാരന്‍ കുഴഞ്ഞുവീണത്. നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഡാന്‍സ് പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ജുനൈസ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പി വി അൻവർ എംഎൽഎ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു ജുനൈസ്. നന്തന്‍കോട് നളന്ദയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.
