ബോസ്റ്റണ്‍: കാണാതായ 32 കാരിയെ കണ്ടെത്തുന്നതിനു ബോസ്റ്റണ്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു. അഞ്ചടി എട്ടിഞ്ചു നീളവും മെലിഞ്ഞ ശരീര പ്രകൃതിയും 32 വയസ്സു പ്രായവുമുള്ള ജാസ്മിന്‍ റോച്ചസ്റ്ററിനെ കഴിഞ്ഞ മാസം 29നു രാത്രി ഇരുനില വീട്ടില്‍ നിന്നാണു കാണാതായതെന്നു പൊലീസ് അറിയിച്ചു. തവിട്ടു നിറത്തിലുള്ള ഒരു പഴ്‌സുമുണ്ടായിരുന്നു. അന്നു രാത്രി ക്വിന്‍സിയിലെ ഒരു ഹോട്ടലില്‍ ഇവരെ കണ്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
