മുംബൈ: പശസ്ത ഹിന്ദി, മറാത്തി ടിവി നടി പ്രിയ മറാഠെ അന്തരിച്ചു. 38 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മീരാ റോഡിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ‘യാ സുഖനോയ’ എന്ന മറാത്തി സീരിയലിലൂടെയാണ് അവര്‍ ടെലിവിഷനില്‍ അരങ്ങേറ്റം കുറിച്ചത്. പവിത്ര റിഷ്ട, തൂ തിതേ മേ, സാത്ത് നിഭാന സാത്തിയ തുടങ്ങിയ പ്രശസ്തമായ നിരവധി ടെലിവിഷന്‍ പരമ്പരകളില്‍ പ്രിയ അഭിനയിച്ചിട്ടുണ്ട്.
‘ഹംനേ ജീന സീഖ് ലിയ’ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചു. നടന്‍ ശന്തനു മോഗെ ആണ് ഭര്‍ത്താവ്.
രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നെങ്കിലും, കലാരംഗത്ത് സജീവമായി തിരിച്ചെത്താനുള്ള ശ്രമത്തിലായിരുന്നു പ്രിയ. അകാലത്തിലുള്ള ഈ വേര്‍പാട് ഇന്ത്യന്‍ ടെലിവിഷന്‍ ലോകത്തിന് വലിയൊരു നഷ്ടമാണ്.
