കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ട്രെയിനായ 06010 മംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് വണ്‍വേ എക്‌സ്പ്രസിന് ചെറുവത്തൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ചൊവ്വാഴ്ച രാത്രി 08.54 ന് ചെറുവത്തൂരില്‍ ട്രെയിന്‍ നിര്‍ത്തും. കാസര്‍കോട് ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട് സ്‌റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തും. ഓണാവധിയും തിരക്കും കണക്കിലെടുത്ത് ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് നാല് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളുണ്ടാകും. ഇന്ന് ചെന്നൈ സെന്‍ട്രലില്‍ നിന്ന് തിരുവനന്തപുരത്തേക്കും, നാളെ തിരുവനന്തപുരത്ത് നിന്ന് ഉധ്‌നയിലേക്കും, വില്ലുപുരത്ത് നിന്ന് ഉധ്‌നയിലേക്കും സെപ്റ്റംബര്‍ 2ന് മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍. തിരുവനന്തപുരം നോര്‍ത്ത് – ഉധ്‌ന എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനിന് ജില്ലയില്‍ കാസര്‍കോട്(രാത്രി 8.53) മാത്രമാണ് സ്‌റ്റോപ്പുള്ളത്. ട്രെയിനുകളില്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.
