പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര കോലധാരി വി കെ സഞ്ജിത്ത് (49)അന്തരിച്ചു. സിപിഎം പറശ്ശിനിക്കടവ് എകെജി മന്ദിരം ബ്രാഞ്ചംഗമാണ്. പരേതരായ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ദീപ്തി (ടീച്ചര്‍, പറശ്ശിനിക്കടവ് എയുപി സ്‌കൂള്‍). മകന്‍ സായന്ത്(വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍ രഞ്ജിത്ത്, രജില, പ്രജില. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പറശ്ശിനിക്കടവ് പൊതുശ്മശാനത്തില്‍
