കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. പുതിയ ബ്ലോക്കിനു പിന്‍വശത്തു നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
രണ്ടാഴ്ചക്കിടേ ഏഴു മൊബൈല്‍ ഫോണുകളാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു പിടികൂടിയത്.
ജയിലിലേക്ക് മൊബൈല്‍ ഫോണുകള്‍ എത്തിച്ചു നല്‍കുന്ന സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. ജയിലിനു അകത്തേക്ക് മൊബൈല്‍ ഫോണുകളും ലഹരിവസ്തുക്കളും എറിഞ്ഞു കൊടുക്കുന്നതിനു വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നതായി പിടിയിലായ ആള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണവും ജാഗ്രതയും തുടരുന്നതിനിടയിലാണ് വീണ്ടും ഫോണ്‍ കണ്ടെത്തിയത്.