കോഴിക്കോട്: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നായിരുന്നു അന്ത്യം. ബാലുശ്ശേരി വട്ടോളി ബസാര്‍ സ്വദേശിയാണ്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വയനാട് ബ്യൂറോയിലെ ക്യാമറാമാനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
പരേതനായ കരുണാകരന്‍ നായരുടെയും ശകുന്തളയുടെയും മകനാണ്. ഭാര്യ: ഷിനി. മക്കള്‍: അവനി,അഖിയ, നൈതിക് ജോഷ്.
