പയ്യന്നൂർ: ബൈക്ക് തട്ടി പരിക്കേറ്റ വഴിയാത്രക്കാരൻ മരിച്ചു. കോറോം പരവന്തട്ടയിലെ പരേതനായ ടി.പി രാഘവൻ്റെ മകൻ പി.കമലാക്ഷൻ (56 )ആണ് മരിച്ചത്. കണ്ണൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ചപുലർച്ചെ ആണ് മരണം. ശനിയാഴ്ച രാത്രി 7.45 ന് പരവന്തട്ടയിലാണ് അപകടം. വീട്ടിലേക്ക് നടന്ന് പോകവെ പയ്യന്നൂർ ഭാഗത്ത് നിന്നും മണിയറ ഭാഗത്തേക്ക് ഓടിച്ചു വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വെൽഡിങ് തൊഴിലാളി ആയിരുന്നു. ബൈക്ക് യാത്രക്കാരനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. മാതാവ്: യശോദ. ഭാര്യ: ദിവ്യ. മക്കൾ: ഹരിപ്രസാദ്, ഹർഷ. സഹോദരി: പത്മാക്ഷി.
