കണ്ണൂര്‍: പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയെന്ന കേസില്‍ 69 കാരനെ 33 വര്‍ഷം കഠിന തടവിനും 31,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു.
മുരിങ്ങേരി, ആലക്കല്‍ റോഡില്‍ സ്വന്തമായി സ്ഥാപനം നടത്തുന്ന സി.മോഹന(69)നെയാണ് കണ്ണൂര്‍ അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി എം ടി ജലജ റാണി ശിക്ഷിച്ചത്. 2018 ഏപ്രില്‍ 26നാണ് കേസിനാസ്പദമായ സംഭവം. ചക്കരക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ വി പ്രമോദനും എസ് ഐ സുമേഷുമാണ് കേസ് അന്വേഷിച്ചത്.
