കാസര്‍കോട്: കുമ്പള ടൗണ്‍ കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. അനന്തപുരത്തെ സതീശന്‍ (57), നാരായണമംഗലത്തെ രാജേഷ് (32)എന്നിവരെയാണ് എസ് ഐ പ്രദീപ് കുമാര്‍ അറസ്റ്റു ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു. പൊലീസ് സംഘത്തില്‍ എ എസ് ഐ ബാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷ് എന്നിവരും ഉണ്ടായിരുന്നു.
കുമ്പളയിലും പരിസരങ്ങളിലും സമാന്തര ലോട്ടറി ഇടപാട് വ്യാപകമാണെന്ന വിവരത്തെ തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ കെ പി ജിജീഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് അറസ്റ്റ്. സമാന്തര ലോട്ടറിക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരുമെന്ന് പൊലീസ് പറഞ്ഞു.
