ജ്വല്ലറികളില്‍ പരിശോധന: തൃശൂരില്‍ മാത്രം കണക്കില്‍പ്പെടാത്ത 40 കിലോ സ്വര്‍ണ്ണം പിടികൂടി; രണ്ടു കോടിയില്‍പ്പരം രൂപ പിഴ ഈടാക്കി

തിരുവനന്തപുരം: തൃശൂരിലെ ജ്വല്ലറികളില്‍ 100 കോടിയിലധികം രൂപയുടെ വെട്ടിപ്പ് ജി എസ് ടി വിഭാഗം കണ്ടുപിടിച്ചു.
തൃശൂരിലെ 16 സ്വര്‍ണ്ണ വ്യാപാരികളുടെ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്‍പ്പെടെ 42 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 36 കിലോ സ്വര്‍ണ്ണം കണ്ടെത്തി. ഈ സ്വര്‍ണ്ണത്തിന്റെ നികുതി, പിഴ ഇനങ്ങളില്‍ രണ്ടു കോടിയില്‍പ്പരം രൂപ സര്‍ക്കാരിലേക്ക് ഈടാക്കി.
സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ 200ല്‍പ്പരം ജീവനക്കാര്‍ സംയുക്തമായാണ് പരിശോധന നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page