കാസര്‍കോട്: കുമ്പള സിഎച്ച്‌സി റോഡില്‍ കഞ്ചാവുമായി യുവാവ് പിടിയിലായി. കോയിപ്പാടി സ്വദേശി സികെ ചേത(26)നെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെവി ശ്രാവണും സംഘവും പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടേയുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന ആളാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു. പ്രിവന്റ്റ്റീവ് ഓഫീസര്‍ കെവി മനാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ രാഹുല്‍, പ്രവീണ്‍ കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എംവി കൃഷ്ണപ്രിയ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
