ഡെട്രോയിറ്റ്: മാര്‍ത്തോമ സഭയിലെ സീനിയര്‍ പട്ടക്കാരനും കണ്‍വെന്‍ഷന്‍ പ്രസംഗികനുമായിരുന്ന ഫിലിപ്പ് വര്‍ഗീസ് അച്ചന്‍ (87) ഡെട്രോയിറ്റില്‍ അന്തരിച്ചു.
വെണ്മണി വാതല്ലൂര്‍ കുടുംബത്തില്‍ വെട്ടത്തേത് പരേതരായ വി.ഇ. ഫിലിപ്പിന്റെയും ഗ്രേസി ഫിലിപ്പിന്റെയും മകനാണ്.
നിരവധി ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ടിച്ചു. 1991ല്‍ അമേരിക്കയില്‍ എത്തിയ ശേഷം ഡെട്രോയിറ്റ്, അറ്റ്‌ലാന്റ, ചിക്കാഗോ, ഫ്‌ലോറിഡ, ഇന്ത്യനാപൊലിസ്, ഡാലസ്, കാനഡ എന്നിവിടങ്ങളിലെ ഇടവകകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡോ. എല്‍സി വര്‍ഗീസാണ് ഭാര്യ.
മക്കള്‍: ഫിലിപ്പ് വര്‍ഗീസ്(ജിജി), ജോണ്‍ വര്‍ഗീസ് (ജോജി), ഗ്രേസ് തോമസ് (ശാന്തി)
മരുമക്കള്‍: മിനി വര്‍ഗീസ്, സുനിത വര്‍ഗീസ്, ബിനോ തോമസ്.
