കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി 24 മണിക്കൂറിനകം വളപട്ടണം പൊലീസിന്റെ പിടിയില്‍. കാട്ടാമ്പള്ളി സ്വദേശി പി. മുഹമ്മദ് റിഹാന്‍(19) ആണ് അറസ്റ്റിലായത്
പരപ്പില്‍ വയലിലെ പി. ഫാറൂഖിന്റെ വീട്ടില്‍ നിന്ന് മൂന്നര പവനും 9 ലക്ഷം രൂപയുമാണ് ബുധനാഴ്ച പുലര്‍ച്ചെ കവര്‍ന്നത്. വളപട്ടണം ഇന്‍സ്‌പെക്ടര്‍ പി വിജേഷ്, എസ് ഐമാരായ ടിഎം വിപിന്‍, എം. അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീടിന്റെ രണ്ടാം നിലയില്‍ കടന്നാണ് മോഷണം നടത്തിയത്.
