കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. കടലുണ്ടി ആനങ്ങാടി സ്വദേശി ചാത്തന്‍പറമ്പ് വീട്ടില്‍ അഹദിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പോക്സോ പ്രകാരം അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സൗഹൃദം അവസാനിപ്പിച്ചു. വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഫോണ്‍ ബ്ലോക്കാക്കി. ഇതോടെ പെണ്‍കുട്ടി മാതാവിനോട് കാര്യം അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനി മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയതോടെ യുവാവിനെ പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.
