സാമ്പത്തികത്തെ ചൊല്ലിയുള്ള തര്‍ക്കം; യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു
കൊച്ചി: കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ സ്വദേശി നികത്തിത്തറ വീട്ടില്‍ വിനോദിന്റെ മകന്‍ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരി സുന്ദരഗിരിക്കു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഓട്ടോ കൂലിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. വൈകിട്ടോടെ വിവേകിന്റെ വീട്ടില്‍ പ്രതികള്‍ എത്തുകയും ഇവര്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീണ്ടും വീട്ടില്‍ നിന്നും വിവേകിനെ പ്രതികള്‍ വിളിച്ചിറക്കി …