ഡാളസ്: തിരുവല്ല നിരണം വട്ടമ്മാക്കേല്‍ വര്‍ഗ്ഗീസ് മാത്തന്‍ – ഏലിയാമ്മ ദമ്പതികളുടെ മകള്‍ അക്കാമ്മ വര്‍ഗീസ് ചാക്കോ (79) ഡാളസില്‍ അന്തരിച്ചു. നിരണം പനമ്പിറ്റേത്ത് ചാക്കോ പി. ചാക്കോയുടെ ഭാര്യയാണ്. ഇന്ത്യാ പെന്തകോസ്ത് ദൈവസഭ ഹെബ്രോന്‍ ഡാളസ് സഭാംഗമായിരുന്നു.
നാഗ്പൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി 1974-ല്‍ ജോലിയോടനുബന്ധിച്ച് അമേരിക്കയിലെത്തി. ദീര്‍ഘകാലം ഡാളസ് പാര്‍ക്ലാന്‍ഡ് ആശുപത്രിയില്‍ ആതുര ശുശ്രുഷ രംഗത്തു പ്രവര്‍ത്തിച്ചു.
സംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച രാവിലെ 11 മണിക്ക്. തുടര്‍ന്ന് ന്യൂ ഹോപ്പ് സെമിത്തേരിയില്‍ സംസ്‌കാരം.
മക്കള്‍: ജൂലി ജാക്‌സണ്‍, ജെയ്മി ജോസഫ്.
സഹോദരങ്ങള്‍: റേച്ചല്‍ സാമുവേല്‍, സാറാമ്മ തോമസ്, മാത്തുക്കുട്ടി ഗീവര്‍ഗീസ്, മറിയാമ്മ ഏബ്രഹാംസണ്‍, റോസമ്മ പ്രസാദ്.
