പയ്യന്നൂര്‍: വില്‍പനയ്ക്കായി കൊണ്ടുപോകുന്ന കഞ്ചാവ് പൊതിയുമായി യുവതി എക്‌സൈസിന്റെ പിടിയിലായി. പയ്യന്നൂര്‍ എടാട്ട് സ്വദേശിനി പി പ്രജിത(29)യാണ് ഇന്‍സ്‌പെക്ടര്‍ കെ ദിനേശനും സംഘവും പിടികൂടിയത്. ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍, കൊറ്റി എന്നിവടങ്ങളില്‍ പരിശോധന നടത്തവേയാണ് 12 ഗ്രാം ഉണക്ക കഞ്ചാവുമായി പ്രജിത പിടിയിലായത്. ഉദ്യോഗസ്ഥരായ ശ്രീനിവാസന്‍, അസീസ്, ജസ്‌ന പി ക്ലമന്റ്, അജിത്ത് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.
