പാലക്കാട്: ബിജെപി നേതാവിനെതിരെയും പീഡന പരാതി. സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെയാണ് പാലക്കാട് സ്വദേശിനി പരാതി നല്‍കിയത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഇ മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പിന്നില്‍ കുടുംബപ്രശ്‌നമെന്നാണ് ബി ജെ പിയുടെ വിശദീകരണം. നിലവില്‍ ചന്ദ്രശേഖര്‍ ബംഗളൂരുവിലാണ്. പരാതി പരിശോധിക്കാമെന്ന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി നല്‍കിയതായി വിവരം ലഭിച്ചു. പരാതി ലഭിച്ചെന്ന് ചന്ദ്രശേഖറിന്റെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023 കോടതി അനുകൂലമായ വിധിപുറപ്പെടുവിച്ചിട്ടുണ്ടെന്ന് സി കൃഷ്ണകുമാറിന്റെ പ്രതികരിച്ചു. ആരോപണത്തില്‍ ഭയമില്ല, പാര്‍ടി അന്വേഷിച്ച് തീരുമാനമെടുക്കട്ടെയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. അതേ സമയം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രശ്‌നത്തില്‍ മൗനം പാലിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പുതിയ വെളിപ്പെടുത്തലുണ്ടായാല്‍ മാത്രം നേതൃത്വം പ്രതികരിക്കുമെന്നാണ് വിവരം. നിരപരാധിത്വം തെളിയിക്കേണ്ടത് രാഹുലിന്റെ മാത്രം ബാധ്യതയാണെന്ന നിലപാടിലാണ് പാര്‍ട്ടി.
