നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. ഞായറാഴ്ച്ച രാത്രി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന പരിപാടിയ്ക്ക് ശേഷം തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ കൊച്ചി ലോക് ഷോര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ ആരോഗ്യനില നിരീക്ഷിച്ചു വരികയാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരം. നിരവധി പേരാണ് സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ വഴി രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകള്‍ പങ്കിടുന്നത്.
