കോഴിക്കോട്: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്തുവിടും, വലിയ താമസമൊന്നും വേണ്ട. ഞാന്‍ പറയുന്നതൊന്നും വൈകാറില്ലല്ലോ. തെരഞ്ഞെടുപ്പിനൊക്കെ സമയം ഉണ്ടല്ലോ’, വി ഡി സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. റേപ്പ് കേസിലെ മന്ത്രിയെയും എംഎല്‍എയും ആദ്യം സിപിഎം പുറത്താക്കണം. എംവി ഗോവിന്ദനെ രക്ഷിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബംഗാളില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും അത് സംഭവിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. കന്റോണ്‍മെന്റ് ഹൗസിലേക്ക് കാളയുമായി പ്രതിഷേധം സംഘടിപ്പിച്ച ബിജെപിയെയും സതീശന്‍ വിമര്‍ശിച്ചു. ‘ബിജെപിക്കാരോട് ഒരു കാര്യം പറയാനുണ്ട്. ഇന്നലെ കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രകടനം നടത്തിയ കാളയെ കളയരുത്. പാര്‍ട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസങ്ങളില്‍ ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. കാര്യം ഇപ്പോള്‍ പറയുന്നില്ല. ആ കാളയെ ഉപേക്ഷിക്കരുത്. കാത്തിരുന്നോളൂ’, എന്നാണ് വി ഡി സതീശന്‍ പറഞ്ഞത്.
മുഖം നോക്കാതെ ഹൃദയ വേദനയോടെ സഹപ്രവര്‍ത്തകനെതിയര നടപടിയെടുത്തു. മറ്റൊരു പാര്‍ട്ടിയും ഇങ്ങനെ നടപടിയെടുക്കില്ല. സ്ത്രീകളുടെ അഭിമാനം സൂക്ഷിക്കാനാണ് നടപടിയെടുത്തത്. കേരളത്തിലെ ജനങ്ങള്‍ ഈ നടപടിയെ ആദരവോടെ കാണും. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന തീരുമാനമാകുമെന്ന് ആളുകള്‍ പറയുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.
