കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ 23 കിലോ കഞ്ചാവുമായി ജാര്‍ഖണ്ഡ് സ്വദേശികളായ മൂന്ന് സ്ത്രീകള്‍ പിടിയിലായി. ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് പിടിയിലായത്. 13 പൊതികളാക്കി ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. യുവതികളുടെ പരുങ്ങലില്‍ സംശയം തോന്നിയ റെയില്‍വേ പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ട് ബാഗുകളില്‍ എത്തിച്ച കഞ്ചാവ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് ഉണക്കമീന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതികളാണ് കച്ചവടത്തിനായാണ് കഞ്ചാവ് എത്തിച്ചത്. അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ 4.1 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. തായ്‌ലന്‍ഡില്‍ നിന്ന് ക്വാലാലംപൂര്‍ വഴി കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.
