തിരുവനന്തപുരം: ആര്യനാട് പഞ്ചായത്തംഗത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആര്യനാട് കോട്ടയ്ക്കകം വാര്‍ഡ് മെമ്പറായ ശ്രീജ (48) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. അവശനിലയിലായ ഇവരെ ഉടന്‍ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആര്യനാട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൈക്രോ ഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മൂന്നുമാസത്തിനു മുന്‍പ് ഗുളികകള്‍ കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ശ്രീജയ്ക്കെതിരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രാഷ്ട്രീയ അധിക്ഷേപത്തില്‍ മനംനൊന്താണ് ശ്രീജ ജീവനൊടുക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
