പി പി ചെറിയാൻ
ഹൂസ്റ്റൺ :തെക്കുകിഴക്കൻ ഹൂസ്റ്റണിൽ കവർച്ചാശ്രമത്തിൽ 2 കൊള്ളക്കാർ വെടിയേറ്റു മരിച്ചു. പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ടെത്തിയ സംഘമാണ് കവർച്ചക്ക് ശ്രമിച്ചത്. വെടിവെപ്പിൽ വീട്ടുടമസ്ഥർക്ക് പരിക്കില്ല.
ബെൽനോളിന്റെ 4800 ബ്ലോക്കിലാണ് സംഭവം. അറസ്റ്റ് വാറണ്ടുണ്ടെന്ന് പറഞ്ഞ് രണ്ട് പേർ വീട്ടിലെത്തി. അവർ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, സ്കീ മാസ്കും, കഴുത്തിൽ ബാഡ്ജും ധരിച്ചിരുന്നു.
വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതോടെ വീട്ടുടമസ്ഥർ തിരികെ വെടിവെച്ചു. ആക്രമണത്തിൽ രണ്ട് പ്രതികളും സംഭവസ്ഥലത്ത് മരിച്ചു. വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നുവെങ്കിലും കുട്ടി സുരക്ഷിതനാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.