പത്തനംതിട്ട: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരണവുമായി വീണ്ടും മാധ്യമങ്ങളുടെ മുന്നിലെത്തി. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും പറയേണ്ട കാര്യങ്ങള്‍ വ്യക്തമാക്കാനാണ് മാധ്യമങ്ങളെ കാണുന്നതെന്നും
അടിസ്ഥാന പരമായി താന്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും താന്‍ കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. താന്‍ അക്രമം നേരിടുന്നത് എല്ലാ പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടിയെ പ്രതിരോധിച്ചതിനാലാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തലകുനിക്കുന്നത് ചിന്തിക്കാനാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. തനിക്കെതിരെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സുഹൃത്ത് ട്രാന്‍സ്ജന്‍ഡര്‍ അവന്തികയാണെന്ന് രാഹുല്‍ പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് രാത്രി അവന്തിക ഫോണില്‍ വിളിച്ചിരുന്നു. ഒരു റിപ്പോര്‍ട്ടര്‍ തന്നെ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക തന്നോടു പറഞ്ഞതായി രാഹുല്‍ പറയുന്നു. ആ ഫോണ്‍വിളി സംഭാഷണത്തിന്റെ ഓഡിയോ രാഹുല്‍ മാധ്യമങ്ങളെ കേള്‍പ്പിച്ചു. രാഹുല്‍ സുഹൃത്താണ് മോശമായി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്നതാണ് ഓഡിയോവലുള്ളത്.
