പത്തൊമ്പതാം വയസില്‍ തട്ടിപ്പിനിറങ്ങി; സംസ്ഥാനത്തെ ഞെട്ടിച്ച് കോടികളുടെ ‘ടോട്ടല്‍ ഫോര്‍ യു’ തട്ടിപ്പ്, 33 കേസുകള്‍, ശബരീനാഥിനെതിരെ വീണ്ടും കേസ്, ഓണ്‍ലൈന്‍ ട്രേഡിങിനായി അഭിഭാഷകനില്‍ നിന്ന് 34 ലക്ഷം രൂപ തട്ടി

തിരുവനന്തപുരം: ‘ടോട്ടല്‍ ഫോര്‍ യു’ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥിനെതിരെ മറ്റൊരു തട്ടിപ്പ് കേസ്. ഓണ്‍ലൈന്‍ ട്രേഡിങിനുവേണ്ടി അഭിഭാഷകനില്‍നിന്ന് 34 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. വഞ്ചിയൂര്‍ പൊലിസാണ് കേസെടുത്തത്. കോടതിയില്‍വച്ചുള്ള പരിചയമാണ് സാമ്പത്തിക ഇടപാടുകളിലേക്ക് നയിച്ചത്. കോടികളുടെ തട്ടിപ്പ് നടത്തിയതിന് ശബരിനാഥിനെ 2008 ല്‍ അറസ്റ്റു ചെയ്തിരുന്നു. ചലച്ചിത്ര താരങ്ങളും ജുഡീഷ്യല്‍ ഓഫിസര്‍മാരും ബിസിനസ് പ്രമുഖരുംവരെ വഞ്ചിതരായവരുടെ പട്ടികയിലുണ്ടായിരുന്നു. തിരുവനന്തപുരത്തു മെഡിക്കല്‍ കോളജ്, ചാലക്കുഴി, സ്റ്റാച്യു ക്യാപിറ്റോള്‍ ടവേഴ്‌സ്, പുന്നപുരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ഐനെസ്റ്റ്, എസ്‌ജെആര്‍, ടോട്ടല്‍ സൊല്യൂഷന്‍സ് എന്നീ സ്ഥാപനങ്ങള്‍ ആരംഭിച്ചായിരുന്നു തട്ടിപ്പിനു തുടക്കം. നിക്ഷേപകര്‍ക്ക് 100% വളര്‍ച്ചാനിരക്കും 20% ഏജന്റ് കമ്മിഷനും വാഗ്ദാനം ചെയ്തു. ബിസിനസ് തകര്‍ന്നതോടെ 19-ാം വയസില്‍ 2008 ആഗസ്റ്റ് ഒന്നിനു നാഗര്‍കോവിലില്‍ വച്ചാണ് അറസ്റ്റിലാകുന്നത്. ആകെ 33 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. ഇത് ഒന്‍പതെണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരി വിദേശത്തേക്കു കടക്കാന്‍ ശ്രമം നടത്തിയെങ്കിലും പൊലീസ് എല്ലാ വിമാനത്താവളങ്ങളിലും മുന്നറിയിപ്പു നല്‍കിയതുമൂലം തടസപ്പെട്ടു. നിക്ഷേപകര്‍ വീട്ടിലെത്തി ബഹളം വയ്ക്കുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ഒടുവില്‍ കീഴടങ്ങുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന

You cannot copy content of this page