പി പി ചെറിയാൻ
ഡാളസ് : മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണൽ യൂത്ത് ഫെലോഷിപ്പ് വോളിബോൾ ടൂർണമെന്റിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമ പള്ളിക്ക് കിരീടം നേടി..ഈ വർഷം കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച് അജയ്യരായ ഡാളസ് .സെന്റ് പോൾസ് ഫൈനലിൽ ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ പള്ളി യുവ ടീമിനെ ആവേശകരമായ പോരാട്ടത്തിൽ തോൽപ്പിച്ചു.
കഴിഞ്ഞ വർഷം ഇവർ ഫൈനലിൽ എത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ജേക്കബ് സഖറിയ ടീം ക്യാപ്റ്റനും . സോജി സഖറിയ കോച്ചുമായിരുന്നു