പയ്യന്നൂർ: കോൺഗ്രസ് കരിവെള്ളൂർ മണ്ഡലം മുൻ വൈസ് പ്രസിഡണ്ടും മാതൃഭൂമി ഏജൻ്റുമായിരുന്ന കിണറ്റുപുരയിൽ ഗോവിന്ദൻ അടിയോടി (86) അന്തരിച്ചു. ഭാര്യ: ടി വി തമ്പായി ടീച്ചർ (റിട്ട: ഹെഡ്മിസ്ട്രസ്,എഎൽപി സ്കൂൾ പെരളം). മക്കൾ: ആശാലത ( ടീച്ചർ,ഉദിനൂർ എടച്ചാക്കൈ എയുപി സ്കൂൾ), മുരളീകൃഷ്ണൻ (എൽഎ കിഫ്ബി ഓഫീസ്, കലക്ടറേറ്റ് കാസർകോട്), സിന്ധു ( ടീച്ചർ,പെരളം എ എൽ പി സ്കൂൾ). മരുമക്കൾ: വി ശിവദാസ് (റിട്ട.ടീച്ചർ, ഉദിനൂർ സെൻട്രൽ എയുപിഎസ്,സി പി ഐ എം ഉദിനൂർ ലോക്കൽ സെക്രട്ടറി), സിന്ധു കെ പി ( കേരളാ ബാങ്ക് , കണ്ണൂർ), എഴുത്തുകാരൻ ഹരിദാസ് കരിവെള്ളൂർ (റിട്ട.എ.എ, ഗവ.ആയുർവേദ കോളേജ്,പരിയാരം). സഹോദരങ്ങൾ: കെ സുലോചന ( മാനേജർ, പെരളം എഎഎൽപി സ്കൂൾ), കെ സുശീല ( പെരളം), കെ രാമചന്ദ്രൻ അന്നൂർ (റിട്ട: ഹെഡ്മാസ്റ്റർ, എഎൽപിഎസ് പെരളം), കെ മുകുന്ദൻ ( പുത്തൂർ), കെ പ്രഭാകരൻ (റിട്ട.ടീച്ചർ, എയുപി സ്കൂൾ, ഏറ്റുകുടുക്ക),കെ വിജയൻ കാറമേൽ (റിട്ട:ഫുഡ് ഇൻസ്പെക്ടർ), പരേതരായ കെ. രാമകൃഷ്ണൻ(റിട്ട. ബി.എസ്.എൻ.എൽ), കെ. കാർത്ത്യായനി (ബിരിക്കുളം).
സംസ്കാരം ഞായറാഴ്ച വൈകീട്ട് 5 മണിക്ക് പെരളം സമുദായ ശ്മശാനത്തിൽ.
