പരിയാരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആഗസ്റ്റ് 20 ന് ഉച്ചക്ക് ശേഷം രണ്ടരക്കായിരുന്നു യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തുക യായിരുന്നു. അക്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39) ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നുവത്രേ. ബന്ധത്തിൽ നിന്നും ഒഴിവാക്കിയെന്ന സംശയം കാരണമാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
