ട്രമ്പിന്റെ അടുപ്പക്കാരനായ സെർജിയോ ഗോറിനെ അമേരിക്കയുടെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു

പി പി ചെറിയാൻ വാഷിംഗ്‌ടൺഡി സി : ഡൊണാൾഡ് ട്രംപിന്റെ അടുത്ത ആളായ സെർജിയോ ഗോറിനെഅമേരിക്കയുടെ ഇന്ത്യൻ അംബാസഡറായി നിയമിച്ചു.ട്രംപിന്റെ പേഴ്സണൽ ചീഫാണ് 38-കാരനായ സെർജിയോ ഗോർ. നിയമന കാര്യങ്ങളിൽ ട്രംപിനോട് കാണിച്ച വിശ്വസ്ഥതയാണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് ഉയർത്താൻ കാരണം. ഇന്ത്യയിലേക്കുള്ള അംബാസഡറായും, ദക്ഷിണ-മധ്യേഷ്യൻ രാജ്യങ്ങളുടെ പ്രത്യേക പ്രതിനിധിയുമായാണ് നിയമനം. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഗോർ, കോളേജ് റിപ്പബ്ലിക്കൻസിൽ പങ്കെടുക്കുകയും യൂണിവേഴ്സിറ്റിയുടെ യംഗ് അമേരിക്കാസ് ഫൗണ്ടേഷന്റെ ചാപ്റ്റർ സ്ഥാപിക്കുകയും ചെയ്തു. 2008 …

മൊഗ്രാലിലെ മത്സ്യ വില്‍പന തൊഴിലാളി മുഹമ്മദ് കെ അന്തരിച്ചു

കുമ്പള: മൊഗ്രാലിലെ മത്സ്യ വില്‍പന തൊഴിലാളി മീലാദ് നഗറിലെ മുഹമ്മദ് കെ(58) അന്തരിച്ചു. പരേതരായ അബ്ദുള്ള-ആയിഷ ദമ്പതികളുടെ മകനാണ്.ഖൈറുന്നിസയാണ് ഭാര്യ. മക്കള്‍: രിഫായി, റിയാസ്, റിഷാദ്, സിനാന്‍, റിസാന, റിനീഷ.മരുമക്കള്‍:സാദിഖ് തളിപ്പറമ്പ്, സുമയ്യ ബജ്‌പെ. സഹോദരങ്ങള്‍: അബ്ദുല്‍ റഹ്‌മാന്‍ ലില്ലു, കെ അബ്ദുല്‍ ഖാദര്‍, ബീഫാത്തിമ, ജമീല.നിര്യാണത്തില്‍ ദേശീയ വേദി, ഫ്രണ്ട്‌സ് ക്ലബ്, മീലാദ് കമ്മിറ്റി അനുശോചിച്ചു.

കാസര്‍കോട് സി.എച്ച് സെന്റര്‍: അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ചെയര്‍മാന്‍: മുഖ്യ രക്ഷാധികാരി യഹ്‌യ തളങ്കര

കാസര്‍കോട്: ജീവകാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന കാസര്‍കോട് സി.എച്ച് സെന്ററിന്റെ ചെയര്‍മാനായി ഒമാന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഡയരക്ടറും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റിനെയും മുഖ്യ രക്ഷാധികാരിയായി പ്രമുഖ വ്യവസായിയും ദുബൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ യഹ്യ തളങ്കരയെയും തിരഞ്ഞെടുത്തു.സി.എച്ച് സെന്റര്‍ ജനറല്‍ ബോഡിയോഗമാണ് തെരഞ്ഞെടുപ്പു നടത്തിയത്.മറ്റു ഭാരവാഹികള്‍: അബ്ദുള്‍ കരീം സിറ്റി ഗോള്‍ഡ് (വര്‍. ചെയ.), മാഹിന്‍ കേളോട്ട് (ജന കണ്‍), എന്‍.എ അബൂബക്കര്‍ ഹാജി (ട്രഷ.),അഷ്‌റഫ് എടനീര്‍ …

ധര്‍മ്മസ്ഥല തിരോധാന കേസുകളിലൊന്നില്‍ വഴിത്തിരിവ്, തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്ന് മാതാവ് സുജാത ഭട്ട്, ഭീഷണിക്ക് വഴങ്ങിയാണ് മകളെ കാണാതായെന്ന് കളളം പറഞ്ഞത്, രാജ്യത്തോട് ക്ഷമ ചോദിക്കുന്നുവെന്നും സുജാത ഭട്ട്

ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ സംശയാസ്പദമായ ദുരൂഹമരണങ്ങളും തിരോധാനങ്ങളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെ മകളെ കാണാന്നില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ട് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.ഗിരീഷ് മട്ടന്നവര്‍, ജയന്ത് ടി. തുടങ്ങിയവരുടെ പ്രേരണയാല്‍ താന്‍ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ശനിയാഴ്ച ചോദ്യം …

കല്യോട്ട് ഇരട്ട കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍; പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു, തീരുമാനത്തില്‍ മാറ്റമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്, കനത്ത സുരക്ഷാ സജ്ജീകരണങ്ങളുമായി പൊലീസ്, കണ്ണൂരില്‍ നിന്നു കൂടുതല്‍ പൊലീസെത്തി

കാസര്‍കോട്: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടികൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. അനുമതി ഇല്ലെങ്കിലും മാര്‍ച്ച് നടത്തുമെന്നു യൂത്ത് കോണ്‍ഗ്രസ്. സംഘര്‍ഷാവസ്ഥയ്ക്കു സാധ്യത ഉണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളെതുടര്‍ന്ന് കനത്ത സുരക്ഷാ സജ്ജീകരണങ്ങളുമായി പൊലീസ്. ബേക്കല്‍ ഡിവൈ എസ് പി വി വി മനോജിന്റെ നേതൃത്വത്തിലായിരിക്കും പൊലീസ് സന്നാഹം ഒരുക്കുക. ഇതിന്റെ ഭാഗമായി കണ്ണൂര്‍ …

പാലക്കുന്ന്, കരിപ്പോടിയില്‍ മുന്‍ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പാലക്കുന്ന്, കരിപ്പോടി അംഗന്‍വാടിക്കു സമീപത്തെ മുന്‍ പ്രവാസി ഭാസ്‌കരന്‍ കൊവ്വല്‍(62) ഹൃദയാഘാതം മൂലം മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. നേരത്തെ പാലക്കുന്ന് ടൗണില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്ന ഭാസ്‌കരന്‍ വലിയ സുഹൃദ് ബന്ധത്തിനു ഉടമയായിരുന്നു. ഭാര്യ: സുഗന്ധി. മകള്‍: സുഭിത. മരുമകന്‍: റിജീഷ്. സഹോദരങ്ങള്‍: പ്രഭാകരന്‍, വിനോദന്‍, സുനില്‍, പരേതരായ ബാലകൃഷ്ണന്‍, ആശ. നിര്യാണത്തില്‍ പാലക്കുന്ന് കൂട്ടായ്മ അനുശോചിച്ചു.

മാതാവിന്റെ ചികിത്സയ്ക്കാണെന്നു പറഞ്ഞു 21 ലക്ഷം രൂപ തട്ടി; യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസ്

കാസര്‍കോട്: മാതാവിന്റെ ചികിത്സയ്ക്കാണെന്നു പറഞ്ഞ് യുവതിയില്‍ നിന്നു വാങ്ങിയ 21 ലക്ഷം രൂപ തിരികെ കൊടുത്തില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സൗത്ത് തൃക്കരിപ്പൂര്‍, കൂലേരി, മാടക്കണ്ടി ഹൗസിലെ ഉമറുല്‍ ഹുദ (39) നല്‍കിയ പരാതിയില്‍ മുഹമ്മദ് റമീസ് എന്നയാള്‍ക്കെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. 2024 സെപ്തംബര്‍ മാസം മുതല്‍ 2025 മെയ് മാസം വരെയുള്ള കാലയളവില്‍ ആണ് പണം നല്‍കിയതെന്നു ഉമറുല്‍ ഹുദ നല്‍കിയ പരാതിയില്‍ പറയുന്നു. ഗൂഗിള്‍ പേ വഴിയും നേരിട്ടുമാണ് പലതവണകളായി പണം കൈമാറിയത്. …

പെരിയ, മൂന്നാംകടവ് കയറ്റത്തില്‍ വീണ്ടും അപകടം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: പെരിയ, മൂന്നാംകടവ് കയറ്റത്തില്‍ വീണ്ടും അപകടം. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. സുള്ള്യയില്‍ നിന്നു നേന്ത്രക്കായ ലോഡുമായി നീലേശ്വരത്തേയ്ക്കു പോവുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തില്‍പ്പെട്ടത്. കുത്തനെയുള്ള കയറ്റം കയറുന്നതിനിടയില്‍ പിന്നോട്ട് നീങ്ങിയ പിക്കപ്പ് റോഡരുകിലെ എച്ച് ടി വൈദ്യുതി ലൈന്‍ കടന്നു പോകുന്ന തൂണില്‍ ഇടിച്ചാണ് നിന്നത്. തൂണു തകര്‍ന്നു. തൂണില്‍ ഇടിച്ചില്ലായിരുന്നുവെങ്കില്‍ സമീപത്തെ വലിയ കുഴിയിലേയ്ക്ക് വീഴുമായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. പിന്നില്‍ മറ്റു വാഹനങ്ങള്‍ ഒന്നും ഇല്ലാതിരുന്നതും വന്‍ അപകടം ഒഴിവാക്കി. നേരത്തെ …

കുറ്റ്യാട്ടൂരിൽ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; ചികിത്സയിലായിരുന്ന യുവാവും മരിച്ചു

പരിയാരം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ യുവാവും മരിച്ചു. പെരുവളത്തുപറമ്പ് കൂട്ടാവ് സ്വദേശി ജിജേഷാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മരിച്ചത്. ആഗസ്റ്റ് 20 ന് ഉച്ചക്ക് ശേഷം രണ്ടരക്കായിരുന്നു യുവതിയെ പെട്രോൾ ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിജേഷ് വെള്ളം ചോദിച്ചെത്തി വീട്ടിനകത്ത് കടന്ന് പെട്രോളൊഴിച്ച് തീകൊളുത്തുക യായിരുന്നു. അക്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുറ്റിയാട്ടൂര്‍ ഉരുവച്ചാലിലെ പ്രവീണ(39) ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ നേരത്തെ പരിചയക്കാരായിരുന്നുവത്രേ. ബന്ധത്തിൽ …

ഡ്യൂട്ടിക്കിടെ ഹൃദയാഘാതം; കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ കണ്ടക്ടർ മരിച്ചു

കാസർകോട്: ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ബസിൽ കുഴഞ്ഞുവീണ കണ്ടക്ടർ മരിച്ചു. പാണത്തൂർ ചിറംകടവ് സ്വദേശി സുനീഷ് അബ്രഹാം ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചയാണ് സംഭവം. രാവിലെ പാണത്തൂരിൽ നിന്ന് കാഞ്ഞങ്ങാട്ടേയ്ക്ക് പോകുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു സുനീഷ്. ബസ് രാവിലെ കോളിച്ചാൽ എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ബസിൽ കുഴഞ്ഞുവീണ കണ്ടക്ടറെ ഡ്രൈവറും, ബസിൽ യാത്ര ചെയ്തിരുന്ന സാമൂഹ്യ പ്രവർത്തകൻ ഷിബു പാണത്തൂരും ചേർന്ന് ഇദ്ദേഹത്തെ മാലക്കല്ലിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചു. തുടർന്ന് മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടതായി …

attempt murder

തലസ്ഥാനത്ത് പൊലീസുകാരന് വീട്ടിന് മുന്നിൽ വച്ച് കുത്തേറ്റു; ഗുരുതര നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസുകാരനെ സ്വന്തം വീട്ടിനു മുന്നിൽ വച്ച് കുത്തിപരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വലിയതുറ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മനു (38) വിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. മനുവിൻ്റെ കൊച്ചു ഉള്ളൂരിലെ വീടിനുമുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റി വയ്ക്കണമെന്നു ബൈക്കു ടമയോട് ആവശ്യപ്പെട്ടതാണു കാരണമെന്നു പറയുന്നു. ഇതിൽ പ്രകോപിതനായ ബൈക്കുടമ മനുവിനെ അത്രമിക്കുകയായിരുന്നുവത്രെ. മനുവിൻ്റെ നെഞ്ചിനും മുഖത്തുമാണ് കുത്തേറ്റിട്ടുള്ളത്. അക്രമത്തിനുശേഷം രക്ഷപ്പെട്ടയാൾക്കു വേണ്ടി വേണ്ടി പൊലീസ് തിരച്ചിലാരംഭിച്ചിട്ടുണ്ട്.

മെസ്സി വരും, അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളം സന്ദർശിക്കാനെത്തും; അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു

കൊച്ചി: ഒടുവിൽ ആ സന്തോഷവാർത്ത എത്തി. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തുമെന്ന് ഉറപ്പായി. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം. കേരള സര്‍ക്കാരുമായി ചേര്‍ന്ന് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്‌ബോള്‍ ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്. മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില്‍ ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്‌ബോള്‍ …

സിപിഐ മുൻ ജനറൽ സെക്രട്ടറി എസ് സുധാകർ റെഡ്‌ഡി അന്തരിച്ചു

ന്യൂഡൽഹി: സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി ( 83) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. 2012 മുതൽ 2019 വരെ അദ്ദേഹം സിപിഐ ജനറൽ സെക്രട്ടറി ആയി പ്രവർത്തിച്ചു. രണ്ടുതവണ ആന്ധ്രയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. വിദ്യാർത്ഥിയായിരിക്കെ എ. ഐ. എസ് എഫ് പ്രവർത്തകനായ അദ്ദേഹം പിന്നീട് എ.ഐ.എസ്. എഫ്. ജനറൽ സെക്രട്ടറിയായി. തുടർന്ന് എഐ.വൈ എഫ് ദേശീയ പ്രസിഡൻറ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു 1968-ൽ സിപിഐ ദേശീയ കൗൺസിൽ അംഗമായി. സിപിഐ …