പാലക്കാട്: നടി നടത്തിയ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൂവന്‍ കോഴികളുമായി മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. നിരവധി സ്ത്രീകളുമായി എം എല്‍ എ ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലിലേയ്ക്ക് ക്ഷണിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണ് നടി റിനി ജോര്‍ജ്ജ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. മാങ്കൂട്ടത്തില്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു.
