സുള്ള്യ: സുബ്രഹ്‌മണ്യ ഐനെകിടുവിലെ കടകളില്‍ മോഷണം നടത്തിയ സംഭവത്തില്‍ മഞ്ചേശ്വരം സ്വദേശിയായ യുവാവ് അറസ്റ്റിലായി. സതീഷ് എന്ന 40 കാരനെയാണ് സുബ്രഹ്‌മണ്യ പോലീസ് അറസ്റ്റുചെയ്തത്. ഐനെകിടു ബസ് സ്റ്റാന്‍ഡിലുള്ള ഒരു പാല്‍ ഉല്‍പാദക സഹകരണ സംഘത്തിന്റെ ഓഫീസിലും സമീപത്തെ കടയിലുമാണ് മോഷണം നടത്തിയത്. തിങ്കളാഴ്ചയാണ് മോഷണം പുറത്തറിഞ്ഞത്. പരാതില്‍ സുബ്രഹ്‌മണ്യ എസ്.ഐ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടി. മോഷണ സ്ഥലത്ത് ഉപേക്ഷിച്ച മദ്യത്തിന്റെ ഒരു പാക്കറ്റാണ് പ്രതിയെ കണ്ടെത്താന്‍ തുണയായത്. സുബ്രഹ്‌മണ്യയിലെ ഒരു ബാര്‍ ജീവനക്കാരന്റെ സഹായത്തോടെ, പൊലീസ് പ്രതിയെ പിടികൂടി. പ്രതിയില്‍ നിന്ന് 3,057 രൂപയും പിടിച്ചെടുത്തു. പ്രതിയെ സുള്ള്യ കോടതിയില്‍ ഹാജരാക്കി.
