ജോലിക്കിടയില്‍ എസ്.ടി.യു ചുമട്ട് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: നഗരത്തിലെ എസ്.ടി.യു പ്രവര്‍ത്തകനായ ചുമട്ടു തൊഴിലാളി ജോലിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചു. കേളുക്കുന്ന് സീതി കോംപൗണ്ടിലെ പരേതനായ സി ബി അബ്ദുല്ല-ആച്ചിബി ദമ്പതികളുടെ മകന്‍ സി എ ഹനീഫ്(52) ആണ് ഇന്നുച്ചയക്ക് ജോലിക്കിടയില്‍ കുഴഞ്ഞുവീണു മരിച്ചത്. അപകടമുണ്ടായ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം വൈകീട്ട് ചൂരി ഓള്‍ഡ് ജുമാമസ്ജിദില്‍ നടക്കും. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനടുത്തെ വേയര്‍ ഹൗസിലെ ചുമട്ടുതൊഴിലാളിയാണ്. 20 വര്‍ഷമായി ഇവിടെ ജോലിചെയ്യുന്നു. ഭാര്യ: മുംതാസ്. മക്കള്‍: സൈയാഫ്(ദുബൈ), സിറ, സാജുവാ. സഹോദരങ്ങള്‍: സത്താര്‍, ജമാല്‍, നജീബ്, ആയിഷ, ഉമൈബ. ഖൈറു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page