പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം രാജി വച്ചു. എം.എല്‍.എ സ്ഥാനം കൂടി രാജി വയ്ക്കാന്‍ തയ്യാറാണെന്നു രാഹുല്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. നടി റിനി ആന്‍ ജോര്‍ജ് കഴിഞ്ഞ ദിവസം നടത്തിയ ആരോപണങ്ങളെ തുടര്‍ന്നാണ് രാഹുലിനു സ്ഥാനം ത്വജിക്കേണ്ടി വന്നത്.
അതേ സമയം രാഹുല്‍ എം.എല്‍.എ സ്ഥാനം കൂടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയും ഡിവൈഎഫ്‌ഐയും മാര്‍ച്ച് നടത്തി. പൂവന്‍കോഴികളുമായാണ് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പാലക്കാട്ട് മാര്‍ച്ച് നടത്തി. പത്തനംതിട്ടയിലെ വസതിയിലേക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു.
അതേ സമയം തന്റെ രാജി ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ധാര്‍മ്മികതയുടെ പേരിലാണ് രാജി വയ്ക്കുന്നതെന്നും രാഹുല്‍ പത്തനംതിട്ടയിലെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആരോപണം ഉന്നയിച്ച നടി അടുത്ത സുഹൃത്താണെന്നും തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.
